ചന്ദ്രൻ്റെ പ്രകാശ പ്രതിഭാസം അൽഭുതം തീർത്തു

നവനീത് ക്യഷ്ണൻ എസ്സ്

ചിത്രത്തില്‍ കാണുന്നത് ചന്ദ്രനെയാണ്! ഏതാണ്ട് രണ്ട് ആഴ്ച മുന്‍പ് കാനഡയിലെ മനിറ്റോബ എന്ന സ്ഥലത്തുനിന്ന് ബ്രന്റ് മക്കിയന്‍ (brent mckean) പകര്‍ത്തിയ ചിത്രം.
ചന്ദ്രപ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടിയുണ്ടാകുന്ന വിവിധ പ്രതിഭാസങ്ങള്‍ ഒരുമിച്ചു വന്ന അപൂര്‍വ്വതയാണ് ചിത്രത്തില്‍. പ്രതിഫലം, അപവര്‍ത്തനം, ഡിഫ്രാക്ഷന്‍ തുടങ്ങിയ വിവിധ പ്രകാശപ്രതിഭാസങ്ങള്‍ എല്ലാംതന്നെ ഇവിടെ ഒരുമിച്ചു പ്രവര്‍ത്തിച്ചു.

ചന്ദ്രനുചുറ്റും കാണുന്ന നിറങ്ങള്‍ മഞ്ഞുകണങ്ങളില്‍ ഡിഫ്രാക്ഷന്‍ സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നതാണ്.

22 ഡിഗ്രി ഹാലോ എന്ന പ്രതിഭാസമാണ് അതിനുചുറ്റും. അന്തരീക്ഷത്തിലുള്ള ചില തരം മഞ്ഞുപരലുകളില്‍ക്കൂടി പ്രകാശം കടന്നുപോകുമ്പോഴാണ് ഹാലോ ഉണ്ടാകുന്നത്. ആറ് വശങ്ങളുള്ള മഞ്ഞുപരലുകളാണത്രേ ഇത്.

ഇരുവശങ്ങളിലുമായി കാണുന്ന ചെറിയ പ്രകാശം മൂണ്‍ ഡോഗ് എന്നാണ് അറിയപ്പെടുന്നത്. സിറസ് മേഘങ്ങളിലെ ഐസ് പരലുകളില്‍ക്കൂടി പ്രകാശം കടന്ന് അപവര്‍ത്തനത്തിന് വിധേയമാകുമ്പോഴാണ് മൂണ്‍ ഡോഗുകള്‍ ഉണ്ടാവുക!
Image Credit & Copyright: Brent Mckean

Share this news

Leave a Reply

%d bloggers like this: