കൊറോണാ വൈറസ്‌ വ്യാപനം: അയർലണ്ടിൽ ജൂനിയർ സെർട്ട് പരീക്ഷകൾ റദ്ധാക്കും

കൊറോണാ വൈറസ്‌ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ജൂനിയർ സെർട്ട് പരീക്ഷകൾ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ലീവിംഗ് സെർട്ട് പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം
നടത്താൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ജൂനിയർ സെർട്ട് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും അന്വേഷണങ്ങൾ നടക്കുകയാണെന്നും McHugh പറഞ്ഞു.
ജൂനിയർ സെർട്ട് പരീക്ഷകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് സ്റ്റാഫുകളെയും വിദ്യാർത്ഥികളെയും സാമൂഹികഅകലം പാലിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച സംസ്ഥാന പരീക്ഷാ കമ്മീഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ കോൺഫറൻസ് കോളിൽ ഈ വിഷയം ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
സ്കൂളുകൾ, കോളേജുകൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 29 വരെ അടച്ചിടും.
ഈ മാസം അവസാനത്തോടെ വൈറസ്‌ വ്യാപനം പൂർണ്ണമായും തടയാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അടുത്ത മാസവും സ്ഥിതി തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏപ്രിൽ/മെയ് വരെ സ്കൂളുകൾ അടച്ചിടെണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

ഈ വർഷത്തെ സ്റ്റേറ്റ് എക്സാമുകളുടെ ഭാഗമായുള്ള ഓറൽ, പ്രാക്ടിക്കൽ
എക്സാമുകൾ റദ്ദാക്കുമെന്നും എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ മാർക്ക് നൽകുമെന്നും മക് ഹഗ് അറിയിച്ചു.
ലീവിംഗ് സെർട്ടിനായുള്ള പ്രാക്ടിക്കൽ, കോഴ്‌സ് വർക്ക് റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള സമയപരിധി മെയ് 15 വരെ നീട്ടിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: