(April 3), ആകെ മരണം 58000 കടന്നു, അയലണ്ടിൽ 120-ഉം ഇന്ത്യയിൽ 80-ഉം ജീവൻ പൊലിഞ്ഞു

ലോകത്താകെ കൊറോണ വൈറസ് വ്യാപനം മൂലം മരിച്ചവരുടെ എണ്ണം 58,000 കടന്നു. രോഗബാധിതർ പതിനൊന്ന് ലക്ഷത്തിലധികമായി.

അയർലണ്ടിൽ 22 പേർകൂടി മരിച്ച് മരണ നിരക്ക് 22% ഉയർന്നതോടെ ആകെ മരണം 120 ആയി. പുതിയതായി മരിച്ചവരിൽ 11 വീതമാണ് സ്ത്രീ-പുരുഷ അനുപാതം. ഇന്നലെ 424 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4273 ആയി. ഇന്ത്യയിൽ മരണം 80 ഉം ആകെ രോഗികൾ 2891 ഉം ആണ്.

ഇന്നലെ 684 പേർകൂടി ബ്രിട്ടനിൽ മരിച്ചു. ഇവിടുത്തെ ഒരുദിവസത്തെ ഏറ്റവും വലിയ മരണസംഖ്യയാണിത്‌. 3650 പേരാണ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ വരെ ബ്രിട്ടനിൽ മരിച്ചത്‌.

ജർമനിയിൽ മരണസംഖ്യ 1200 ലധികമായി. ഇറ്റലി മരണം– 14,681, സ്‌പെയിൻ–- 10,935.  സ്‌പെയിനിൽ തുടർച്ചയായി രണ്ടാം ദിവസവും 900ലധികം മരണം രേഖപ്പെടുത്തി.  ഫ്രാൻസിൽ മരണം ആറായിരത്തോടടുക്കുന്നു.
ചൈനയിൽ ഇതുവരെ മരിച്ചത് 3322 പേരാണ്‌.

അമേരിക്കയിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. മരണം ഏഴായിരത്തോളമായി.

Share this news

Leave a Reply

%d bloggers like this: