കോവിഡ്-19 ട്രെയിനിങ്ങ് ഡ്യൂട്ടിക്ക് തെയ്യാറാണോ, എങ്കിൽ ജൂലൈ മാസം നഴ്സായി രജിസ്റ്റർ ചെയ്യാം

അയർലണ്ടിൽ കൊറോണ വൈറസ്‌ ബാധിച്ച് 174 പേർ മരിക്കുകയും 5,364 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്തു. മാത്രവുമല്ല വൈറസ് വ്യാപനം ഒരു ദീക്ഷണിയായി തുടരുകയും ചെയ്യുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് -19 ചികിൽസ മേഖലയിൽ നഴ്സിംഗ് വിദ്യാർത്ഥികളെ കൂടുതലായി നിയമിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വൈറസ്‌ വ്യാപനം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ പദ്ധതികൾ തയ്യാറാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

നഴ്സിംഗ് വിദ്യാർത്ഥികൾ ട്രെയിനിങ് ഡ്യൂട്ടിയിൽ ഉടൻ തന്നെ പ്രവേശിക്കുകയാണെങ്കിൽ ജൂലൈയിൽ നഴ്സുമാരായി രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (NMBI) അറിയിച്ചു.

COVID19 മൂലമുണ്ടാകുന്ന സ്റ്റാഫിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ തന്നെ പരിശീലനം നൽകി തുടങ്ങുമെന്നും HSE അറിയിച്ചു.

വിദ്യാർത്ഥികളെ ആശുപത്രി ഡ്യൂട്ടികളിൽ നിയമിക്കുന്നതിനെ പറ്റി ആരോഗ്യവകുപ്പും HSE-യും NMBI-യും പരിശോധന നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: