കോവിഡ്-19 മെഡിക്കൽ വെൻറിലേറ്റർ വാങ്ങലുമായി ബന്ധപ്പെട്ട കരാർ ലംഘനം; HSE-ക്കെതിരെ ഹൈക്കോടതിയിൽ കേസ്

കോവിഡ് -19 വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി 350 മെഡിക്കൽ വെന്റിലേറ്ററുകൾ വാങ്ങാൻ ഒപ്പിട്ട കരാർ HSE ലംഘിച്ചതിനെ തുടർന്ന് ഡബ്ലിൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന Narooma കമ്പനി ഹൈക്കോടതിയിൽ കേസ് നൽകി.

ഫാർമസ്യൂട്ടിക്കൽ, ലൈഫ് സയൻസ് വ്യവസായ കമ്പനിയായ നരോമ ലിമിറ്റഡ് കഴിഞ്ഞ മാസം അവസാനം വെന്റിലേറ്ററുകൾ വിൽക്കുന്നതിനുള്ള 7.4 മില്യൺ യൂറോയുടെ കരാർ HSE-യുമായി ഒപ്പുവച്ചിരുന്നു. എന്നാൽ HSE പണം നൽകിയില്ലെന്നും കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കമ്പനി പറഞ്ഞു. അതിനാൽ വെന്റിലേറ്ററുകൾക്ക് നൽകാൻ കഴിയില്ലെന്നും അവർ അറിയിച്ചു.

കരാർ ലംഘനം ആരോപിച്ച് കമ്പനി HSE-ക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകി. മാർച്ച് 27-നാണ് കമ്പനിയും HSE-യും തമ്മിൽ കരാറിൽ ഏർപ്പെട്ടത്. കേസിന്റെ വാദം ഈ ആഴ്ച അവസാനം കോടതി കേൾക്കും.

Share this news

Leave a Reply

%d bloggers like this: