കോവിഡ് ആനുകൂല്യങ്ങൾ ജൂണിനു ശേഷവും തുടരും

കൊറോണ വ്യാപനഘട്ടത്തിൽ തൊഴിൽനഷ്ടപ്പെട്ടവർക്കായി അയർലൻഡ് സർക്കാർ ആരംഭിച്ച പാൻഡെമിക് സപ്പോർട്ട് പേയ്‌മെന്റ് പദ്ധതി ജൂണിനു ശേഷവും തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

പ്രതിവാരം 350 യൂറോയാണ് തൊഴിൽരഹിതർക്ക് നൽകുന്നത്.
ജൂണിനു ശേഷവും ആനുകൂല്യങ്ങൾ നൽകുമെന്നും വെട്ടിക്കുറയ്ക്കലുകൾ വരുത്തുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അത് ഒരു അടിയന്തിരഘട്ടമല്ലെന്നും ആളുകൾ ജോലിയിലേക്ക് മടങ്ങുന്നതുവരെ ആനുകൂല്യങ്ങൾ നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ പകുതിക്കു ശേഷം മാത്രമേ തൊഴിലിടങ്ങൾ സാധാരണ ഗതിയിലാകുള്ളുവെന്നും അതുവരെ പ്രതിവാര ആനുകൂല്യമായി 350 യൂറോ നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: