മീഹോൾ മാർട്ടിൻ അയർലണ്ട് പ്രധാനമന്ത്രിയാകും: സ്ഥിരീകരിച്ച് ലിയോ വരദ്കർ

അയർലണ്ടിൽ അധികാരത്തിൽ വരാൻ പോകുന്ന സഖ്യ സർക്കാരിൽ ഫിയന്ന ഫൈൽ നേതാവ് മീഹോൾ മാർട്ടിൻ പ്രധാനമന്ത്രിയാകുമെന്ന് നിലവിലെ പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.
എനിക്കു ശേഷം മാർട്ടിൻ സർക്കാർ തലവനാകുമെന്നുള്ള സ്ഥിരീകരണം ലിയോ വരദ്കർ തന്നെയാണ് ജനങ്ങളെ അറിയിച്ചത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6 ബില്യൺ യൂറോയുടെ നികുതി പാക്കേജ് നടപ്പിലാക്കും. അടുത്ത വർഷം ആദായനികുതി / USC വർദ്ധനവ് ഉണ്ടാകില്ല.

ഫൈൻ ഗെയ്ൽ, ഫിയന്ന ഫൈൽ, ഗ്രീൻ പാർട്ടി തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്ന പുതിയ സഖ്യത്തിൽ സ്വീകരിക്കേണ്ട പൊതു പദ്ധതികളെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഫൈൻ ഗെയ്ൽ നേതാവ് പറഞ്ഞു.

പുതിയ സർക്കാർ രൂപീകരണത്തിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും, അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കാനാകുമെന്നും, സഖ്യ സർക്കാർ രൂപീകരണത്തിനുള്ള നിബന്ധനകൾ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തൽക്കാലം സ്വീകരിക്കില്ല. ഇത് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കും. ഫൈൻ ഗെയിൽ തത്വങ്ങൾക്ക് അനുസൃതമായാണ് ഈ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ശക്തമായ സാമ്പത്തിക തൊഴിൽ പാക്കേജ് നടപ്പിലാക്കും. തൊഴിൽ-സമ്പത്തിക മേഖലകളിലെ വളർച്ച സാമ്പത്തിക കമ്മി കുറയ്ക്കും.
ദേശീയ ബ്രോഡ്‌ബാൻഡ് പദ്ധതിയുടെ ത്വരിതപ്പെടുത്തലും. കർഷകർക്കുള്ള റെപ്സ് പ്ലസ് പേയ്‌മെന്റുകളും ഉൾപ്പെടെ ഗ്രാമീണ മേഖലയുടെ വികസനത്തിനുള്ള പദ്ധതികളും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: