വാടകയ്ക്ക് താമസിക്കുന്നവർക്കുള്ള ഭവന പരിരക്ഷ പദ്ധതി ജനുവരി വരെ നീട്ടിയേക്കും

കോവിഡ് -19 തുടർന്ന് സാമൂഹിക-സാമ്പത്തിക മേഖലകളിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രതിസന്ധി മറികടക്കുന്നതിൻ്റെ ഭാഗമായി അയർലൻഡ് സർക്കാർ ഭവന പരിരക്ഷ പദ്ധതി ആരംഭിച്ചിരുന്നു. ഇത് 2021 ജനുവരി വരെ നീട്ടാൻ ആലോചിക്കുന്നതായി ഭവനവകുപ്പ് മന്ത്രി Darragh O’Brien പറഞ്ഞു.

വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ നടപ്പാക്കിയതിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടം സംഭവിച്ചിരുന്നു. ഈ ഘട്ടത്തിലാണ് കുടിയൊഴിപ്പിക്കൽ നിരോധനവും റെന്റ് ഫ്രീസിങ്ങും സർക്കാർ നടപ്പിലാക്കിയത്.

പകർച്ചവ്യാധിയുടെ വ്യാപന ഘട്ടത്തിൽ നടപ്പിലാക്കിയ ഭവന പരിരക്ഷ പദ്ധതി അനേകം പേർക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർപ്പിടങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ റെസിഡൻഷ്യൽ ടെനൻസി ബിൽ 2020 അടുത്ത ജനുവരി വരെ നടപ്പാക്കും.

പകർച്ച വ്യാധിയെ തുടർന്ന് നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതികൾ ദീർഘകാല പരിരക്ഷ നൽകുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: