ബാൽബ്രിഗനിൽ വീടിന് തീപിടിച്ചു : ഗാർഡ അന്വേഷണം ആരംഭിച്ചു

ഡബ്ലിൻ പട്ടണമായ ബാൽബ്രിഗാനിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരമാണ് നഗരത്തെ ഞെട്ടിച്ച തീപിടുത്തം ഉണ്ടായത്. നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഗാർഡ അറിയിച്ചു.

ബാൽബ്രിഗനിലെയും ബ്ലാഞ്ചാർഡ്‌സ്ടൗണിലെയും ഒരു സംഘം ആളുകൾ തമ്മിൽ നടന്ന ചേരിപോരാണ് സംഭവത്തിലേക്ക് നയിച്ചതെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാൽ ഇവയൊന്നും തന്നെ ഗാർഡ സ്ഥിരീകരിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: