പൊന്നോണത്തിനു ഇനി നാളുകൾ മാത്രം. ഇത്തവണയും നമുക്കൊരുമിക്കാം.

മൈൻഡിന്റെ ഓണാഘോഷം അയർലൻഡ്  മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. അതുപോലെ തന്നെയാണ്  കലാ മത്സരങ്ങളും, എന്നാൽ എന്നും ഓണം ആഘോഷമാക്കുന്ന മലയാളിക്ക് ഇത് കേട്ടുകേള്‍വിയില്ലാത്ത ഓണം.

പതിവുതെറ്റിക്കാതെ നമുക്കൊരുമിക്കാം  കരുതലോടെ, സുരക്ഷയോടെ മനസ്സുകൊണ്ട് മൈൻഡിനൊപ്പം

2020 ലും ഓണാഘോഷങ്ങളോടനുബന്ധിച്ച് മുതിർന്നവർക്കായുള്ള കലാ മത്സരങ്ങൾ വേണമെന്നുള്ളത് സംശയലേശമെന്നെ തീരുമാനിച്ചിരുന്നു. അയര്‍ലണ്ടില്‍ ആദ്യമായി കഴിഞ്ഞ വർഷം പ്രൊഫഷണല്‍ വേദിയില്‍  അരങ്ങേറിയ മുതിര്‍ന്ന കലാസ്‌നേഹികള്‍കായുള്ള കലാ മത്സരങ്ങള്‍ക്ക് (തരംഗ്) ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. നമ്മുടെ ചുറ്റുവട്ടത്തെ മലയാളികളിൽ ഇത്രയും കലാകാരന്മാരുണ്ടെന്നത് ഏവരേയും അമ്പരിപ്പിക്കുന്ന തിരിച്ചറിവായിരുന്നു.

മഹാമാരിയുടെ ആകുലതകൾ മാറ്റിനിർത്തി മൈൻഡ് ഇത്തവണ ഓണത്തിനോടനുബന്ധിച്ചു   ഓൺലൈനിൽ മുതിർന്ന ഐറിഷ് മലയാളികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.

കവിതാപാരായണം, നാടൻപാട്ട്, സിംഗിൾ  സിനിമാറ്റിക് ഡാൻസ്, സോളോ സോങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. താത്പര്യമുള്ളവർക്ക്  സെപ്റ്റംബർ 4  വരെ മൈൻഡ് വെബ്‌സൈറ്റിൽ (www.mindireland.org) രജിസ്റ്റർ ചെയ്യാവുന്നതാണ്. റെക്കോർഡ് ചെയ്ത എൻട്രികൾ സെപ്റ്റംബർ 6 വരെ മൈൻഡിന്റെ facebook group പേജിൽ (https://www.facebook.com/groups/587395348414666) പോസ്റ്റ് ചെയ്യാവുന്നതാണ്.


ലൈഫ് ഇൻഷുറൻസ്, മോർട്ട്ഗേജ്, മോർട്ട്ഗേജ് ഇൻഷുറൻസ്, ഇൻകം പ്രൊട്ടക്ഷൻ എന്നീ മേഖലകളിൽ വിദഗ്ധ ഉപദേശവും സർവീസസും നൽകുന്ന ഫിനാൻസ് ചോയിസാണ് (https://www.financechoice.ie) തരംഗ്  സ്പോൺസർ ചെയ്തിരിക്കുന്നത്


കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിജു: 0877778744
ജയ്മോൻ: 0879511344

Share this news

Leave a Reply

%d bloggers like this: