ഐറിഷ് കാൻസർ സൊസൈറ്റി വോളന്റിയർ ഡ്രൈവർമാരെ തേടുന്നു; ക്യാൻസർ രോഗികൾക്ക്  സേവനം ചെയ്യാൻ അവസരം.

ഐറിഷ് കാൻസർ സൊസൈറ്റി  അടിയന്തരമായി വോളണ്ടിയർ ഡ്രൈവർമാരെ തേടുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കാൻസർ രോഗികളെ കീമോ ചികിത്സയ്ക്കായി കൊണ്ടു പോകാനാണ് നിങ്ങളുടെ സേവനം ആവശ്യപ്പെടുന്നത്.

Cork/North Dublin/East Kerry/Limerick City/Kilkenny City എന്നിവിടങ്ങളിലേയ്ക്ക്  സ്വന്തമായി കാറും ഫുൾ ഐറിഷ് ഡ്രൈവിംഗ് ലൈസൻസുമുള്ള സേവന സന്നദ്ധരായ ആളുകൾക്ക് അപേക്ഷിക്കാം.

തിങ്കൾ -മുതൽ വെള്ളി വരെയാണ് വോളണ്ടിയർ സേവനം ആവശ്യപ്പെടുന്നത്. വാഹനം ഓടിക്കുമ്പോൾ ഒരു ദിവസം മുഴുവൻ ഇതിനായി സമർപ്പിക്കേണ്ടി വരും. രോഗിയുടെ കീമോ തെറാപ്പി കഴിയുന്നത് വരെ കാത്തിരുന്ന് അവരെ വീട്ടിൽ തിരിച്ചെത്തിക്കേണ്ടി വരും.


കൂടുതൽ വിവരങ്ങൾക്ക്:
https://www.facebook.com/story.php?story_fbid=10158099940403876&id=7851693875

https://www.cancer.ie/cancer-information-and-support/cancer-support/getting-organised/organising-travel/volunteer-driver-service/apply-to-become-a-volunteer-driver

Share this news

Leave a Reply

%d bloggers like this: