പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങളുടെ ലംഘനം : അയർലണ്ടിലെ പബ്ബുകളിൽ നിരീക്ഷണം കർശനമാക്കി ഗാർഡ

കോവിഡ് -19 നെ തുടർന്ന് അയർലണ്ട് സർക്കാർ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ അവ വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്നാണ് ഗാർഡയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതേകിച്ചും പബ്ബുകളിലാണ് ഇവ അരങ്ങേറുന്നത്.

കഴിഞ്ഞ ആഴ്ച രാജ്യത്തുടനീളമുള്ള വിവിധ പബ്ബുകളിൽ ഗാർഡ പരിശോധന നടത്തിയിരുന്നു. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘനവുമായി ബന്ധപ്പെട്ട് 26-ഓളം കേസുകളാണ് ഗാർഡ രജിസ്റ്റർ ചെയ്തത്.

ഭക്ഷണം വിൽക്കുന്ന പബ്ബുകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് സർക്കാർ നിർദ്ദേശം നിലനിൽക്കുന്നു. എന്നാൽ അത്തരം പബ്ബുകളിൽ നിന്നും ഉപയോക്താക്കൾ മദ്യം മാത്രമേ കഴിക്കുന്നുള്ളുവെന്നും ഭക്ഷണ വിപണനം വിരളമാണെന്നും ഗാർഡ കണ്ടെത്തി.

ആകെ 165 കേസുകളാണ് പബ്ബുകളിലെ പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ നൽകുന്ന ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾ പൂർണ്ണമായും പാലിയ്ക്കണം. കാരണം അവ നമ്മുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ പബ്ബുകളിലെ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് ഗാർഡ.

Share this news

Leave a Reply

%d bloggers like this: