കലയും പഠനവും ഒരേ പോലെ വഴങ്ങും ; ലിവിങ് സെർട്ടിൽ ഫുൾ മാർക്ക് നേടി ബ്രോണ പെരേപ്പാടൻ

 ഇന്ന് രാവിലെ പുറത്തുവന്ന ലിവിങ്  സെർട്ട് റിസൾട്ടിൽ മലയാളികൾക്ക് അഭിമാനമായി  താലായിൽ നിന്നു ബ്രോണ  പെരേപ്പാടൻ മുഴുവൻ മാർക്കും കരസ്ഥമാക്കി (625 മാർക്ക് )   ഉന്നത വിജയം  നേടി .ഡബ്ലിൻ സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ലെ റിപീറ്റ്‌ വിദ്യാർത്ഥിനിയാണ്   ബ്രോണ .  താല  സൗത്ത്  ഡബ്ലിൻ  കൗണ്ടി കൗൺസിലർ ശ്രീ ബേബി പെരേപ്പാടന്റെയും പീമൗണ്ട് ഹോസ്പിറ്റലിലെ നേഴ്സ് ആയ ജിൻസി പെരേപ്പാടന്റെയും മകളാണ് ..

                              അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ നിരവധി വേദികളിൽ കലാപ്രകടനങ്ങൾ നടത്തി കഴിവ്   തെളിയിച്ചിട്ടുള്ള ബ്രോണ  ,ഇപ്പോൾ പഠനത്തിലും നേടിയിരിക്കുന്ന  ഈ അതുല്യമായ മികവ് ഏവർക്കും മാതൃകയാണ് .

കലയും പഠനവും ഒരേപോലെ തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്  ഈ കൊച്ചു മിടുക്കി . 60000 ത്തിനടുത്തു വിദ്യാർത്ഥികളാണ് ഈ വർഷം ലീവിങ്  സെർട്ടിൽ ഉണ്ടായിരുന്നത് .കോവിഡ് മൂലം പരീക്ഷകൾ നടത്താൻ കഴിയാതിരുന്ന  സാഹചര്യത്തിൽ ഒരു വർഷത്തെ കുട്ടികളുടെ പഠന മികവ്  വിലയിരുത്തിയാണ് അധ്യാപകർ മാർക്ക് നൽകിയത് .

ധാരാളം കുട്ടികൾക്ക് പ്രതീക്ഷിച്ച പോലെ മാർക്ക് ലഭിച്ചിട്ടില്ല എന്ന പരാതി ഉയരുന്നുണ്ട് .ഇപ്പോൾ ലഭിച്ച മാർക്കിൽ തൃപ്തർ അല്ലാത്തവർക്ക് വേണ്ടി നവംബറിൽ വീണ്ടും പരീക്ഷ നടത്തുന്നുണ്ട്.    ഈ സാഹചര്യത്തിൽ മുഴുവൻ മാർക്കും നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നു ബ്രോണ പ്രതികരിച്ചു .

( ലിവിങ് സെർട്ടിൽ മികച്ച വിജയം  നേടിയ കുട്ടികളുടെ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക – rosemalayalam@gmail.com)

Share this news

Leave a Reply

%d bloggers like this: