അയർലൻഡ് നഴ്സിംഗ് ബോർഡിലേക്ക് ഇതാദ്യമായി മത്സരിക്കുന്ന മലയാളി – ജോസഫ് ഷാൽബിൻ

Ireland Nursing Board Election 2020 ഈ മാസം 15 മുതൽ 23 വരെ നടത്തപ്പെടുകയാണ്.

കാറ്റഗറി ഒന്നിൽ Candidate  -1 ആയി അയർലൻഡ്  പ്രവാസികൾക്കെല്ലാം സുപരിചിതനായ ജോസഫ് ഷാൽബിൻ NMBI Director Board ലേക്ക് മൽസരിക്കുന്നു.

എന്താണ് ഷാൽബിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത്ഥനാക്കുന്നത് എന്നത് നാമെല്ലാം അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ്.

അയർലണ്ടിൽ എത്തുന്ന എല്ലാ നഴ്സ്മാർക്കും Critical Skill Work Permit ലഭ്യമാക്കുക എന്ന കാമ്പയിൻ ആരംഭിക്കുകയും അതു വിജയിപ്പിക്കുകയും ചെയ്തു എന്ന നിലയിലാണ് ഷാൽബിൻ ആദ്യം അയർലണ്ട് പ്രവാസികൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയത്.
2020 ജനുവരി ആദ്യം പ്രാബല്യത്തിൽ വന്ന ഈ നിയമഭേദഗതി വളരെ അധികം ഇന്ത്യക്കാരായ നഴ്സുമാർക്കും അവരുടെ  കുടുംബത്തിനും  ഉപകാരപ്രദമാകുകയുണ്ടായി.

നഴ്സിംഗ് പഠനത്തിനു പുറമെ, മാനേജ്മെന്റിൽ ബിരുദവും , ഹെൽത്ത്കെയർ മാനേജ്മെന്റിൽ MBA-യും ഷാൽബിൻ കരസ്തമാക്കിയിട്ടുണ്ട്. കൂടാതെ INMO International Section വൈസ് ചെയർമാനായും ഷാൽബിനെ 2020 -ൽ തിരഞ്ഞെടുക്കുകയുണ്ടായി. അയർലണ്ടിലെ  നഴ്സുമാരുടെ ജോലി സംബന്ധമായ വിവിധ പ്രശ്നങ്ങളിൽ ഷാൽബിൻ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് കൂടാതെ അവർക്കുവേണ്ട വ്യക്തമായ മാർഗനിർദേശങ്ങളും നാളിതുവരെ നൽകി വരുന്നു.

വോട്ടിംഗ് വളരെ ലളിതമാണ്, www.nmbi.ie എന്ന website സന്ദർശിക്കുകയും Election 2020 എന്ന ബാനർ പ്രസ് ചെയ്യുകയും ചെയ്യുക, September 15 മുതൽ Vote Now എന്ന ഒരു ഓപ്‌ഷൻ ലഭ്യമായിരിക്കും, അതിൽ ക്ലിക്ക് ചെയ്യുക വഴി Voting Ballot  ലഭ്യമാകുകയും Category 1, Candidate 1. Joseph Shalbin എന്നപേരിൽ ക്ലിക്ക് ചെയ്യുക വഴി വോട്ടും രേഖപ്പെടുത്താവുന്നതാണ്

ജോസഫ് ഷാൽബിന്റെ NMBl ലേക്കുള്ള വിജയം അയർലൻഡ് പ്രവാസി സമൂഹത്തിനു മാത്രമല്ല അയർലണ്ടിലുള്ള എല്ലാ നഴ്സുമാർക്കും ഒരു മുതൽക്കൂട്ടാകുമെന്ന് നിസംശയം പറയാം.

Share this news

Leave a Reply

%d bloggers like this: