ആദായനികുതി നിരക്കുകളിൽ മാറ്റം വരില്ല : പുതിയ ബജറ്റ് പ്രഖ്യാപിക്കാനൊരുങ്ങി ധനകാര്യവകുപ്പുമന്ത്രി

അയർലണ്ടിന്റെ സാമ്പത്തിക മേഖല ഭദ്രമാക്കാൻ ബജറ്റ് പ്രഖ്യാപനത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് ധനകാര്യ വകുപ്പ്. ധനകാര്യ വകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്.

ബജറ്റ് പ്രഖ്യാപനം അടുത്ത മാസം ഉണ്ടായേക്കുമെന്നാണ് സൂചന. ബജറ്റിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്‌. നിലവിലെ ആദായ നികുതി നിരക്കുകളിൽ മാറ്റം ഉണ്ടാകില്ലെന്ന് ധനകാര്യ വകുപ്പുമന്ത്രി അറിയിച്ചു.

കോവിഡ് -19 കേസുകളിലെ വർദ്ധനവും  ബ്രെക്സിറ്റ് സാധ്യതയുമാണ് ഈ തീരുമാനത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി ക്രെഡിറ്റുകളിലെ USC/PRSI-യിലും മാറ്റമുണ്ടാകില്ല. എന്നാൽ കാർബൺ നികുതി ടണ്ണിന് 6 യൂറോ വീതം വർധിക്കുമെന്നാണ് സൂചന.

വരാനിരിക്കുന്ന ബജറ്റിൽ കോവിഡ് -19, ബ്രെക്സിറ്റ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും ഡോനോഹോ പറഞ്ഞു. നോൺ-ഡീൽ ബ്രെക്‌സിറ്റിന്റെ അടിസ്ഥാനത്തിലാകും 2021-ലെ ബജറ്റ് രൂപപ്പെടുത്തുക

Share this news

Leave a Reply

%d bloggers like this: