ഇന്ന് മുതൽ രാജ്യം മുഴുവൻ ലെവൽ – 3 നിയന്ത്രണങ്ങളിലേക്ക്


NPHET കൊടുത്ത ഉപദേശത്തെ അവഗണിച്ചു കൊണ്ട് ക്യാബിനറ്റ് മീറ്റിംഗിന് ശേഷം പ്രധാനമന്ത്രി മിഹോൾ മാർട്ടിന്റെ നിർണായക അറിയിപ്പ് വന്നിരിക്കുന്നത്. രാജ്യം മുഴുവൻ ഇന്ന് മുതൽ 3 ആഴ്ചത്തേക്ക് ലെവൽ 3 നിയന്ത്രണങ്ങളിലേക്കു നീങ്ങും .

പ്രതിപക്ഷ പാർട്ടികൾ എല്ലാം ഇതിനെതിരെ ശക്തമായ രംഗത്തെത്തിയിട്ടുണ്ട്. സ്കൂളുകളെ ബാധിക്കാത്ത രീതിയിൽ ആണ് തീരുമാനം എടുത്തിരിക്കുന്നത്. ബിസ്സിനെസ്സുകളും അടച്ചു പൂട്ടേണ്ട വരില്ല .സമ്പദ്‌വ്യവസ്ഥ താറുമാറാത്തക്കാതിരിക്കാനാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

ലെവൽ -3 നിയന്ത്രങ്ങൾ എന്താണ്
.നിങ്ങൾ നിങ്ങളുടെ കൗണ്ടി വിട്ടു എങ്ങും പോകാൻ പാടില്ല അത്യാവിശ്യ ഘട്ടങ്ങളിലോ വിദ്യഭ്യാസമോ തൊഴിൽപരമായ ആവശ്യങ്ങൾക്ക് അല്ലാതെ നിങ്ങൾ താമസിക്കുന്ന കൗണ്ടി വിട്ടു പോകാൻ പാടില്ല.

.പബ്ലിക് ട്രാൻസ്‌പോർട് 50 ശതമാനം കപ്പാസിറ്റി ആയിരിക്കും ഉള്ളത്. ഫേസ് മാസ്കുകൾ നിര്ബന്ധമാണ് .

.ഒരു വീട്ടിൽ നിന്ന് മാത്രമേ സമയം അതിഥികൾ അടുത്ത
വീടുകളിൽ പോകാവൂ അത് 6 ആളുകളിൽ കൂടരുത്.

.സ്കൂളുകളും ,ചൈൽഡ് കെയർ , creche – കൾ എന്നിവ തുറന്നു പ്രവർത്തിക്കും . പാർക്കുകളും തുറന്നു തന്നെ ഉണ്ടാവും .

.70 വയസ്സിനു മുകളിൽ പ്രായം ഉണ്ടെങ്കിൽ കഴിവതും വീട്ടിൽ തന്നെ ഇരിക്കാനാണ് സർക്കാർ നിർദേശം .

.എല്ലാ മതപരമായ സേവനങ്ങളും ഓൺലൈൻ വഴി നടത്തുക.

.കല്യാണത്തിന് 25 ആളുകളിൽ കൂടാൻ പാടില്ല .

.ജിമ്മുകൾ തുറന്നു പ്രവർത്തിക്കും .

.റെസ്ററൗറന്റുകൾകും അകത്തിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം കൊടുക്കുന്നതല്ല പകരം വെളിയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

. ഭക്ഷണം വിളമ്പാത്ത പബ്ബുകൾക്കു ( wet pubs വെളിയിൽ സീറ്റിങ് അനുവദിക്കുന്നുണ്ട്‌ . നൈറ്റ് ക്ലബ്ബ്കളും കാസിനോകളും
അനുവദിക്കുന്നതല്ല .

.ചെറിയ കടകൾ ,ഹെയർ ഡ്രെസ്സെർസ് ഇവ തുറന്നു പ്രവർത്തിക്കും ഫേസ് മാസ്കുകൾ നിർബന്ധമാണെന്ന് മാത്രം .

.ഹോട്ടലുകളും b&b കൾക്കും തുറന്നു പ്രവർത്തിക്കും പക്ഷേ ഭക്ഷണം റെസിഡന്റ്സിനു മാത്രമേ കൊടുക്കാൻ പാടുള്ളു.

Share this news

Leave a Reply

%d bloggers like this: