അബോർഷൻ നടത്താൻ ആഗ്രഹിക്കുന്ന ഐറിഷ് സ്ത്രീകൾക്കിത് ദുരിതകാലം

കോവിഡ്-ലെവൽ 5 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഐറിഷ് സ്ത്രീകൾക്ക് അബോർഷൻ നടത്തുന്നതിനു ബ്രിട്ടണിൽ പോകാൻ ഏറെ പ്രതിബന്ധങ്ങൾ നേരിടണം. 2019 ലെ കണക്കുകളെ അപേക്ഷിച്ച് ഈ വർഷം ഇത്തരം യാത്രകൾ 50% കുറഞ്ഞു. അത്യാവശ്യഘട്ടങ്ങളിൽ പോലും ബ്രിട്ടൺ യാത്ര അസാദ്ധ്യമാകുന്ന സന്ദർഭങ്ങൾ വിരളമല്ല.

British Department of Health and Social Care ന്റെ കണക്കുകൾ പ്രകാരം 101 ഐറിഷ് സ്ത്രീകളാണു അബോർഷനുവേണ്ടി ജനുവരിക്കും ജൂണിനുമിടയിൽ ബ്രിട്ടണിലേക്ക് പോയത്. കഴിഞ്ഞവർഷത്തിൽ ഇതേ മാസങ്ങളിൽ 215 പേർ യാത്ര ചെയ്തു.

അപേക്ഷയുണ്ടെങ്കിൽ 12 ആഴ്ച കൾക്കുള്ളിലേ മെഡിക്കൽ അബോർഷനു നിയമപരമായ അനുമതിയുള്ളൂ. അബോർഷൻ, അശുപത്രിയിൽ തന്നെ നടത്തണം.

ഏതെല്ലാം സാഹചര്യങ്ങളിലാണു അബോർഷൻ അനുവദിക്കപ്പെടുക?

ഗർഭകാലം തുടർന്നു പോയാൽ മാതാവിനു മരണമോ മാരകമായ വൈകല്യങ്ങളോ സംഭവിക്കാൻ സാദ്ധ്യതയുള്ള ഘട്ടത്തിൽ. അല്ലെങ്കിൽ പ്രസവാനന്തരം 28 ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിനു മരണം സംഭവിച്ചേക്കുമെന്ന ഘട്ടത്തിൽ.

2018ൽ Abortion Regulation Act നടപ്പിൽ വന്നതിനുശേഷം ഭ്രൂണവൈകല്യങ്ങൾ മാരകമാണെന്ന് ഉറപ്പ് വരാത്ത സാഹചര്യങ്ങളിൽ അബോർഷൻ ചെയ്യാൻ ഡോക്ടർമാർ വൈമനസ്യം പ്രകടിപ്പിക്കുന്നതായി കാണാം.

Abortion Support Network (ASN) അബോർഷനു സ്ത്രീകൾക്ക് സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനയാണു. British Pregnancy Advisory Service (BPAS) യു.കെയിൽ അബോർഷൻ ചെയ്തുകൊടുക്കുന്ന സംഘടനയാണു.

ഐറിഷ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങൾ പലവിധമാണു. ബ്രിട്ടനിലെ ക്ലിനിക്കുകളിൽ അപ്പോയന്റ്മെന്റ് ക്യാൻസലായി പോകുന്നു, വിമാന ടിക്കറ്റുകൾ ക്യാൻസൽ ആകുന്നു, ഹോട്ടൽ സൗകര്യങ്ങൾ കിട്ടുന്നില്ല, അമ്മമാർ അകലെയാകുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നില്ല,എന്നിങ്ങനെ.
IFPA യുടെ ചീഫ് എക്സിക്യൂട്ടീവ് Niall Behan പറയുന്നത് അബോർഷൻ വേണമെന്ന് പറഞ്ഞ് തങ്ങളെ സമീപിക്കുന്ന നൂറു കണക്കിനു സ്ത്രീകൾക്ക് തങ്ങൾ ഉപദേശ സഹായം കൊടുക്കുന്നുണ്ട് എന്നാണു.

കപ്പൽ വഴി ലിവർപൂളിലെത്തിയ ഒരു സ്ത്രീ അവർ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തിയപ്പോൾ എല്ലാ മുറികളും ഭവനരഹിതർക്കും മറ്റു പ്രധാന തൊഴിലാളികൾക്കും കൊടുത്തിരിക്കുന്നതാണു കണ്ടത്. ഭ്രൂണവൈകല്യമുള്ള ചിലസ്ത്രീകൾ ബ്രിട്ടണിലെ ആശുപത്രിയിൽ അബോർഷനു ചെന്നപ്പോൾ വിദേശത്തുനിന്ന് വരുന്ന കേസുകൾ സ്വീകരിക്കില്ലെന്ന മറുപടിയാണു അവർക്ക് ലഭിച്ചത്.

അബോർഷൻ ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അയർലണ്ടിൽ തന്നെ ഉണ്ടായിരുന്നെങ്കിൽ സ്ത്രീകൾക്ക് ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു.

Share this news

Leave a Reply

%d bloggers like this: