അയര്‍ലണ്ടില്‍ കാർഷിക മന്ത്രിക്ക് കോവിഡ്

അയര്‍ലണ്ടില്‍ ലെവല്‍-5 കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ കാര്‍ഷിക മന്ത്രി Charlie McConalogue-ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ, കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം കൂടിയത് കാരണം മറ്റ് മന്ത്രിമാരും ടെസ്റ്റ് നടത്തേണ്ടിവരും. സുരക്ഷയുടെ ഭാഗമായി മറ്റ് മന്ത്രിമാരും സമ്പര്‍ക്കങ്ങള്‍ കുറച്ചിരിക്കുകയാണ്.

അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ മാര്‍ച്ച് വരെ തുടര്‍ന്നേക്കുമെന്നാണ് Tanaiste Leo Varadkar പറയുന്നത്. ജനുവരി 12ന് ഇളവ് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനമെങ്കിലും വലിയൊരു വിഭാഗം ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യുന്നത് വരെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയേക്കില്ല. ആറ് മാസം വരെ നിയന്ത്രണം തുടര്‍ന്നേക്കാമെന്ന് ടീഷെക് മീഹോള്‍ മാര്‍ട്ടിനും പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: