ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന 4,000-ത്തോളം ആളുകൾക്ക് 2021 മാർച്ചിനുള്ളിൽ പൗരത്വം നൽകാനുള്ള താത്കാലിക സംവിധാനവുമായി നീതിന്യായ വകുപ്പ്

ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കുന്ന 4,000 പേര്‍ക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ naturalisation process പൂര്‍ത്തീകരിക്കമെന്ന് നീതിന്യായ വകുപ്പ് മന്ത്രി Helen McEntee. കോവിഡ് കാരണം സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ നിര്‍ത്തലാക്കിയതോടെ, ഉദ്യോഗസ്ഥരുടെ മുന്നില്‍ നേരിട്ട് ഹാജരായി അപേക്ഷകര്‍ക്ക് statutory declaration of loyalty-യില്‍ ഒപ്പു വയ്ക്കാനുള്ള സംവിധാനമാണ് ഏര്‍പ്പാട് ചെയ്തിട്ടുള്ളത്.

മാര്‍ച്ച് മാസത്തോടെ 4,000-ഓളം പേര്‍ക്ക് പുതിയ സംവിധാനം വഴി  ഐറിഷ് പൗരത്വം ലഭിക്കുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. 24,000-ലേറെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, 4,000 പേരുടെ അപേക്ഷകളാണ് അവസാനഘട്ടത്തിലുള്ളത്. കോവിഡ് കാരണം പൗരത്വ അപേക്ഷകള്‍ അനിശ്ചിതത്വത്തിലായവര്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

പുതിയ സംവിധാനമനുസരിച്ച് അര്‍ഹരായ അപേക്ഷകര്‍ക്ക് statutory declaration ആവശ്യപ്പെട്ട് വകുപ്പില്‍ നിന്നും ഇമെയില്‍ സന്ദേശം ലഭിക്കും. Declaration പ്രിന്റ് ചെയ്ത് ഇതിനായി പ്രത്യേകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അടുത്തെത്തണം. അപേക്ഷകന്‍/അപേക്ഷക ഇവരുടെ സാന്നിദ്ധ്യത്തില്‍ വേണം declaration-ല്‍ ഒപ്പിടാന്‍. ശേഷം declaration form, പ്രസ്തുത ഫീസിനൊപ്പം മറ്റ് അവശ്യ രേഖകള്‍ കൂടി ചേര്‍ത്ത് നീതിന്യായ വകുപ്പിന്റെ citizenship division-ലേയ്ക്ക് അയയ്ക്കണം.

വകുപ്പ് ഇത് പരിശോധിക്കുകയും, മന്ത്രിയുടെ ഒപ്പോടുകൂടി certificate of naturalisation അപേക്ഷകര്‍ക്ക് അയച്ച് നല്‍കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: