ഗബ്ബ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യ; വിദേശ മണ്ണില്‍ പരമ്പര സ്വന്തം

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാമത്തെയും അസാനത്തെയും ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വിജയവും, പരമ്പരയും സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ 328 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും (91 റണ്‍സ്), റിഷഭ് പന്തിന്റെയും (138 പന്തില്‍ 89 റണ്‍സ്), ചേതേശ്വര്‍ പൂജാരയുടെയും (211 പന്തില്‍ 56 റണ്‍സ്) ഇന്നിങ്‌സുകളോടെ വിജയം പിടിച്ചെടുത്തു. റിഷഭ് പന്താണ് മാന്‍ ഓഫ് ദി മാച്ച്.

30 വര്‍ഷത്തിനിടെ ആദ്യമായാണ് ഗബ്ബ സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയ പരാജയപ്പെടുന്നത്. കോഹ്ലി അടക്കം പല മുന്‍നിര താരങ്ങളും പുറത്തിരുന്ന പരമ്പരയായിട്ടും ഇന്ത്യയ്ക്ക് തടയിടാന്‍ കംഗാരുക്കള്‍ക്ക് സാധിച്ചില്ല. കോഹ്ലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയം നേടി. മൂന്നാം ടെസ്റ്റില്‍ സമനില വഴങ്ങിയെങ്കിലും അവസാന ടെസ്റ്റ് വിജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരങ്ങള്‍ പലതവണ വംശീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി കൂടിയായി പരമ്പര വിജയം.

Share this news

Leave a Reply

%d bloggers like this: