ഐറിഷ് ചീഫ് മെഡിക്കൽ ഓഫിസർ Tony Holohan-ന്റെ ഭാര്യ Emer Holohan അന്തരിച്ചു

അയര്‍ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ Tony Holohan-ന്റെ ഭാര്യ ഡോക്ടര്‍ Emer Holohan അന്തരിച്ചു. 2012-ല്‍ multiple myeloma എന്ന ഒരുതരം ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച അവര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ പാലിയേറ്റിവ് കെയര്‍ വേണ്ടിവന്നിരുന്നു. ഡബ്ലിനിലെ Harold’s Cross-ലുള്ള Our Lady’s Hospice-ല്‍ വച്ചായിരുന്നു അന്ത്യം. Tony Holohan-ഉം, മക്കളായ Clodagh, Ronan എന്നിവരും മരണസമയം സമീപമുണ്ടായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച പകല്‍ 12.30-ന് Templeogue-ലെ St Pius Church-ല്‍ നടക്കും.

ഭാര്യയുടെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ Holohan അവധിയെടുത്തിരുന്നു. ശേഷം ഒക്ടോബറില്‍ തിരികെയെത്തി. Emer-ന്റെ ആരോഗ്യം വീണ്ടും മോശമായതോടെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായി ഈയടുത്ത കാലത്ത് അദ്ദേഹം വീണ്ടും അവധിയില്‍ പോയി. Emer Holohan-ന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ആരോഗ്യമന്ത്രി Stephen Donnelly, പ്രതിപക്ഷ നേതാക്കളായ Mary Lou McDonald, Alan Kelly എന്നിവര്‍ അനുശോചിച്ചു.

Share this news

Leave a Reply

%d bloggers like this: