പ്രമുഖ ഐറിഷ് ഭൂവുടമ Ires Reit-ന്റെ സമ്പാദ്യം 2020-ൽ 20% വർദ്ധിച്ചു

അയര്‍ലണ്ടിലെ ഏറ്റവും വലിയ ഭൂവുടമയായ Ires Reit-ന്റെ വരുമാനം കഴിഞ്ഞ വര്‍ഷം 20% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2019-20 വര്‍ഷങ്ങളിലായി വിവിധ നിക്ഷേപങ്ങള്‍ നടത്തിയതിലൂടെയാണ് വലിയ നേട്ടം കൊയ്യാന്‍ അവര്‍ക്ക് സാധിച്ചത്.

2020-ല്‍ 74.7 മില്യണ്‍ യൂറോയുടെ വര്‍ദ്ധനയാണ് Reit-ന്റെ വരുമാനത്തിലുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.4% വര്‍ദ്ധന. വിവിധ പ്രോപ്പര്‍ട്ടികളിലെ വാടകയിനത്തില്‍ 59.8 മില്യന്റെ വര്‍ദ്ധനയാണ് (18.3%) ഉണ്ടായിരിക്കുന്നത്.

Reit-ന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടികളുടെ ശരാശരി മാസവാടക 1,624 യൂറോ ആണ് (2020 ഡിസംബര്‍ 31-ലെ കണക്ക്). മുന്‍ വര്‍ഷം ഇത് 1,596 യൂറോ ആയിരുന്നു. ആകെ പ്രോപ്പര്‍ട്ടികളിലെ 98.4 ശതമാനവും വാടകയ്ക്ക് നല്‍കപ്പെട്ടവയാണ്.

അതേസമയം ഏപ്രില്‍ 1-ന് ശേഷം യാതൊരു തരത്തിലുള്ള വാടകവര്‍ദ്ധനയും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് Reit-ന്റെ കമ്പനി പറയുന്നു. തങ്ങളുടെ പ്രോപ്പര്‍ട്ടികളില്‍ ബിസിനസ് നടത്തിവന്നവര്‍ കോവിഡ് നിയന്ത്രണം കാരണം അവ അടച്ചിടേണ്ടിവന്നപ്പോള്‍, സഹായം നല്‍കിയതായും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 18% വരുന്ന ഇവര്‍ക്ക് (commercial tenants) payment plans രൂപീകരിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഡബ്ലിനില്‍ മാത്രം 34 പ്രോപ്പര്‍ട്ടികളിലായി 3,688 വാസസ്ഥലങ്ങളാണ് Reit-ന്റെ കമ്പനിക്ക് ഉള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് നിക്ഷേപ സാധ്യത വര്‍ദ്ധിച്ചതായി കമ്പനി പറയുന്നു.

Share this news

Leave a Reply

%d bloggers like this: