കോവിഡ് പരിശോധന സൗജന്യമാക്കി കേരളം ; പ്രവാസികളെ ചേർത്തുപിടിക്കുന്ന ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങളുമായി എൽഡിഎഫ് യുകെ & അയർലണ്ട്

വിദേശത്തു നിന്ന് വരുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമായി നൽകുന്ന കേരളസർക്കാർ തീരുമാനം എൽഡിഎഫ് യുകെ & അയർലണ്ട് കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസർക്കാരിന്റെ കരുതൽ ആണ് ഈ തീരുമാനത്തിലൂടെ വീണ്ടും തെളിയുന്നത്.

കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തിൽ വിദേശത്തുനിന്നു വരുന്ന യാത്രക്കാർ എയർപോർട്ടിൽ സ്വന്തം ചിലവിൽ പരിശോധന നടത്തണമെന്ന കേന്ദ്രസർക്കാർ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിദേശത്തു വെച്ച് വലിയ ചിലവിൽ കോവിഡ് പരിശോധന നടത്തി യാത്ര തുടങ്ങുന്ന പ്രവാസികൾക്ക് നാട്ടിലെത്തി വീണ്ടും സ്വന്തം ചിലവിൽ പരിശോധന നടത്തണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം പ്രവാസികൾക്ക് അധിക ബാധ്യത ആണ് ഉണ്ടാക്കുന്നത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന നിരവധി നടപടികൾ ആണ് കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ കേരളത്തിൽ ഇടതുപക്ഷ ജനകീയസർക്കാർ നടപ്പിലാക്കിയത്. പ്രവാസികൾക്ക് കൈത്താങ്ങാവുന്ന നിരവധിനടപടികളുടെ തുടർച്ചയാണ് ഇപ്പോളുണ്ടായിട്ടുള്ളത്. ഈ ജനപക്ഷ സർക്കാർ തുടരേണ്ടത് കേരളത്തിന്റെ പുരോഗതിക്കു ആവശ്യം ആണെന്നും സർക്കാരിന്റെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും അണിചേരണമെന്നും എൽഡിഎഫ് യുകെ & അയർലണ്ട് കമ്മിറ്റി ആഹ്വാനം ചെയ്തു.

Share this news

Leave a Reply

%d bloggers like this: