ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അയർലണ്ടിൽ പഠിക്കാം; 12,00,000 യൂറോയുടെ സ്കോളർഷിപ്പുമായി ഐറിഷ് സർക്കാർ

അണ്ടര്‍ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് എന്നിവ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 12,00,000 യൂറോയുടെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഐറിഷ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഫെബ്രുവരി 27-ന് രാജ്യത്തെ പ്രധാനപ്പെട്ട 20 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിനിരത്തി ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനായി ഒരു വിര്‍ച്വല്‍ ഷോകേസ് (വിര്‍ച്വല്‍ എജ്യുക്കേഷന്‍ ഫെയര്‍) സര്‍ക്കാര്‍ സംഘടിപ്പിക്കും. ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആകെ സ്‌കോളര്‍ഷിപ്പ് തുക 3,00,000 യൂറോ ആണ്.

മെറ്റിറ്റ് അടിസ്ഥാനമാക്കി അയര്‍ലണ്ടിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ഇതിന് പുറമെ 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് Education Ireland സ്‌കോളര്‍ഷിപ്പും പരിപാടി ദിവസം നല്‍കുമെന്ന് Education Ireland ഡയറക്ടറായ Giles O’Neill അറിയിച്ചു.

ബിസിനസ്, സയന്‍സ്, എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ ആഗോളമായി അംഗീകരിക്കപ്പെട്ടിട്ടുള്ള UG, PG കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന അയര്‍ലണ്ടിലെ 20 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എജ്യുക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുക. സൗത്ത് ഏഷ്യയിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ് ഫെയറില്‍ പരിഗണിക്കുക. Institute of Technology Carlow, Trinity College, Dublin, Griffith College, Athlone Institute of Technology, University College Cork, Dundalk Institute of Technology തുടങ്ങിയ സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് Education Ireland വിര്‍ച്വല്‍ ഫെയര്‍ സംഘടിപ്പിക്കുന്നത്. തത്സമയ മീറ്റിങ്ങുകള്‍, ചോദ്യോത്തര വേളകള്‍, ഓഡിയോ, വീഡിയോ ചാര്‍ട്ടുകള്‍ തുടങ്ങിയവ ഫെയറിന്റെ ഭാഗമാണ്. അയര്‍ലണ്ടില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് വിശദമായ സെമിനാര്‍, കോളേജ് പ്രതിനിധികളുമായി കൂടിക്കാഴ്ച, ഐറിഷ് സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നുള്ള ഉപദേശം എന്നിവയ്ക്കും സൗകര്യമുണ്ട്.

Share this news

Leave a Reply

%d bloggers like this: