യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. ഇത്തരം സംഭവങ്ങൾ അപലപനീയമെന്ന് ഗാർഡ

ഡബ്ലിനിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് കുത്തേറ്റു. തിങ്കളാഴ്ച കൺവെൻഷൻ സെന്ററിനടുത്തുള്ള ബെക്കേറ്റ് ബ്രിഡ്ജിലാണ് സംഭവം. കാലിനും മുറിവുകൾ ഉണ്ടായിട്ടുണ്ട്. മുറിവുകൾ അപകടകരമായതല്ലെന്നും Mater Hospital അറിയിച്ചു. ഇതുവരെ അറസ്റ്റുകൾ രേഖപ്പെടുത്തുയിട്ടില്ല.

Store Street, Pearse Street എന്നീ സ്റ്റേഷനുകളിൽ നിന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഏറ്റുമുട്ടിയവരിൽ അധികവും പ്രായം കുറഞ്ഞ യുവാക്കളാണ്. ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങൾ ഇപ്പോൾ തുടർക്കഥയാകുന്നെന്നും ഗാർഡ എത്തുമ്പോഴേക്കും അവർ ബൈക്കുകളിൽ കയറി രക്ഷപ്പെടുകയാണ് പതിവെന്നും ഗാർഡ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: