എൽ.ഡി.എഫ് നു വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് അയർലണ്ടിലെ പാർട്ടിയായ People Before Profit

കേരളത്തിൽ നിന്നും അയർലൻഡിലേക്ക് എത്തിയവരോട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ People Before Profit എന്ന സോഷ്യലിസ്റ്റ് സംഘടന അഭ്യർത്ഥിച്ചു. ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സോഷ്യലിസം എന്ന ആശയം ഉയർത്തി പിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് ഓരോ സോഷ്യലിസ്റ്റിന്റെയും കടമയാണ്. വർഗ്ഗീയ രാഷ്ട്രീയം മുഖമുദ്രയാക്കിയ ബിജെപിക്ക് എതിരെ പ്രവർത്തിച്ചുകൊണ്ട് മുതലാളിത്തവും സവർണ്ണ ചിന്തകളും നമ്മളെ ഭരിക്കുന്നത് തടയണം. തൊഴിലാളികളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഇടതുപക്ഷത്തെ വിജയിപ്പിക്കുക.

Share this news

Leave a Reply

%d bloggers like this: