പിഴ അടയ്ക്കുന്നതിൽ റെക്കോർഡിട്ട് Ulster ബാങ്ക്. സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ട് €38 മില്യൺ പിഴ വിധിച്ചു

Ulster ബാങ്കിന് €38 മില്യൺ പിഴ വിധിച്ച് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ട്. വിലകുറഞ്ഞ ട്രാക്കർ mortgage അനുവദിക്കാത്തതിനാൽ വീടുകൾ നഷ്ടമായ Mortgage കസ്റ്റമേഴ്സിൽ നിന്നും അധിക തുക ഈടാക്കിയതിനാണ് ഇവർക്ക് പിഴ അടയ്ക്കേണ്ടി വന്നത്. അയർലൻഡിലെ ഒരു സ്ഥാപനത്തിന് ഒറ്റത്തവണയായി അടയ്ക്കേണ്ടി വന്ന ഏറ്റവും വലിയ പിഴയാണിത്.

2000 കാലഘട്ടത്തിൽ രാജ്യത്ത് വീട് വിൽപന കൂടി നിന്ന സമയത്തും സമാനമായ രീതിയിൽ വീടുകൾ ലഭിക്കാത്ത 40000-ത്തോളം ആളുകൾക്ക് നഷ്ടപരിഹാരമായി €700 മില്യൺ അടയ്ക്കേണ്ടി വന്നിരുന്നു. 2008-ൽ ട്രാക്കർ നിരക്ക് ഫിക്സഡ് നിരക്കാക്കാൻ കസ്റ്റമേഴ്സിനോട് ആവശ്യപ്പെട്ടതും ഇവരുടെ മനഃപൂർവമായ നീക്കമായിരുന്നെന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ട് പറഞ്ഞു.

സെൻട്രൽ ബാങ്ക് പറഞ്ഞിരുന്ന കാലാവധിക്കുള്ളിൽ ചില വിവരങ്ങൾ അറിയിക്കാതെ ഇരുന്നതും അവരെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് Ulster ബാങ്കിനെതിരെ നിയമനടപടികളിലേക്ക് കടന്നത്. അവരുടെ മോശം പ്രവർത്തികൾക്ക് ഇരയായിട്ടുള്ള 5940 ആൾക്കാരിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വീട് നഷ്ടപ്പെട്ട 43 പേരുണ്ട്. കസ്റ്റമേഴ്സിനോട് ഇത്രയും മോശമായി പെരുമാറുന്നത് ഒരു അംഗീകൃത സ്ഥാപനത്തിന് ചേർന്നതല്ലെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: