അങ്കമാലിക്കാരനായ ജോസേട്ടൻ അയർലണ്ടിലെ അങ്കമാലിക്കാരുമായി നാളെ സംവദിക്കുന്നു

അങ്കമാലിക്കാരനായ ജോസേട്ടൻ അയർലണ്ടിലെ അങ്കമാലിക്കാരുമായി നാളെ സംവദിക്കുന്നു.

https://us04web.zoom.us/j/79684739453?pwd=UnRYRW80UCtlOXM0SVd2WDRkL1gwZz09

2021 ഏപ്രിൽ 6-ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്കമാലി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന അങ്കമാലിക്കാരനായ ശ്രീ ജോസ് തെറ്റയിൽ അയർലൻഡിലെ പ്രവാസികളായ അങ്കമാലിക്കാരെ നേരിൽ കാണുവാനും തെരഞ്ഞെടുപ്പ് വിശേഷങ്ങൾ സംസാരിക്കുവാനും വേണ്ടി ഈ വരുന്ന മാർച്ച് 27 ശനിയാഴ്ച അയർലണ്ട് സമയം 4:30 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10 മണിക്ക്) zoom video കോളിലൂടെ നേരിട്ട് സംസാരിക്കുവാൻ വരുന്നതാണ്.

കെരളത്തിന്റെ ട്രാന്സ്പോര്ട്ട് മിനിസ്റ്ററായിരുന്ന സമയത്ത് പ്രിയപ്പെട്ട ജോസ് തെറ്റയിൽ അങ്കമാലിക്കാരെ കാണുവാനും അവരുടെ ക്ഷേമം അന്വേഷിക്കാനും 2009-ൽ അയർലൻഡ് സന്ദർശിക്കുകയും അങ്കമാലിക്കാർക്ക് വേണ്ടി സാംസ്കാരിക സംഘടന രൂപീകരിക്കുകയും ചെയ്തത് നമുക്ക് ഏവർക്കും അറിയാവുന്നതാണ്. നാളിതുവരെയും സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശ്രീ ജോസ് തെറ്റയിൽ നൽകിയ സഹായസഹകരണങ്ങളെ നന്ദിയോടെ അങ്കമാലി മലയാളികൾ ഓർക്കുന്നു. നമ്മുടെ നാടിന്റെ വികസനത്തിനും വളർച്ചയ്ക്കും വേണ്ടി കക്ഷിരാഷ്ട്രീയം നോക്കാതെ ശ്രീ ജോസ് തെറ്റയിൽനെ വിജയിപ്പിക്കുന്നതിനായി നമുക്ക് സ്നേഹത്തോടെ ഒരുമിച്ച് കൈകോർക്കാം.

അയർലൻഡ് ഇലക്ഷൻ കമ്മറ്റി കൺവീനർ
ജെറോസ് വടശ്ശേരി
ഡബ്ലിൻ, അയർലണ്ട്

Share this news

Leave a Reply

%d bloggers like this: