കൊറോണ വ്യാപനം; വിദേശികൾക്ക് അയർലണ്ടിൽ  തുടരാനുള്ള  പെർമിറ്റുകളുടെ കാലാവധി  സെപ്റ്റംബർ 20  വരെ നീട്ടി

കൊറോണ വ്യാപനം മൂലം ഓഫീസുകൾ തുറക്കാത്തതിനാൽ വിദേശികൾക്ക് അയർലണ്ടിൽ  തുടരാനുള്ള പെർമിറ്റുകളുടെ (IRP) കാലാവധി  സെപ്റ്റംബർ 20  വരെ  ദീര്‍ഘിപ്പിച്ച്   നീതിന്യായ വകുപ്പ് .ഈ വിവരം  Justice  & Equality  വകുപ്പ് മന്ത്രി Helen McEntee പത്ര കുറിപ്പിലൂടെ  അറിയിച്ചു.

2021 സെപ്‌റ്റംബർ  20  വരെ എക്സ്റ്റൻഷൻ അനുവദിക്കും. 2021   ഏപ്രിൽ 21  നും 2021  സെപ്‌റ്റംബർ  20 നും ഇടയിൽ എക്സ്പയർ ആകുന്ന എമിഗ്രേഷൻ പെര്മിറ്റുകളുടെ കാലാവധി ആണ് നീട്ടിയത്.കഴിഞ്ഞമാസങ്ങളിൽ നൽകിയ അറിയിപ്പുകൾ പ്രകാരം എക്സ്റ്റൻഷൻ ലഭിച്ചവർക്കും 2021  സെപ്റ്റംബർ  20  വരെ അയർലണ്ടിൽ തുടരാം. ഇതു വിസിറ്റിംഗ് വിസ ,Residence Permit  ,അന്താരാഷ്ട്ര സംരക്ഷണ അനുമതിയ്കും , നാട്ടിൽ നിന്ന് അയര്ലണ്ടിലോട്ടു വരാൻ അനുമതി ലഭിച്ച വിസയ്ക്കും ഈ കാലാവധി നീട്ടിയതിന്റെ ആനുകൂല്യം ലഭിയ്ക്കും.
2021  സെപ്റ്റംബർ  20 നുള്ളിൽ എമിഗ്രേഷൻ എക്സ്പെയർ ആകുന്നവർ കൃത്യമായി രജിസ്ട്രേഷനുകൾ പുതുക്കണം. കോവിഡ്-19 ആരംഭിച്ചതിനുശേഷം നടപ്പാക്കുന്ന 8-മത്തെ എക്സ്റ്റൻഷൻ അനുമതിയാണിത്. പതിനായിരക്കണക്കിന് ആളുകൾക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും.

കഴിഞ്ഞമാസങ്ങളിൽ നൽകിയ അറിയിപ്പുകൾ പ്രകാരം എക്സ്റ്റൻഷൻ ലഭിച്ചവർക്കും ഈ നടപടി ബാധകമാകും. നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കൽ, ആദ്യ രജിസ്ട്രേഷൻ, ഹ്രസ്വകാല വിസകൾ തുടങ്ങിയ നടപടികൾ ഈ പദ്ധതിയിലൂടെ സാധ്യമാകും.

Share this news

Leave a Reply

%d bloggers like this: