വ്യത്യസ്ത പ്രവർത്തനങ്ങളുമായി അയർലണ്ട് മലയാളി കൗൺസിലർ

കോവിഡ് ലോക്ക്ഡൗണ് തുടർന്നു കൊണ്ടിരിക്കുന്ന അയർലണ്ടിൽ വ്യത്യസ്ത പ്രവർത്തനങ്ങളുമായി മലയാളി കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ ശ്രദ്ധേയനാകുന്നു.

അയർലണ്ടിലെ ദേശീയ ദിനമായ സെയിൻറ് പാട്രിക് ഡേയിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇക്കുറി കൗൺസിലർക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്. താല സൗത്ത് മണ്ഡലത്തിലെ മിക്ക വിദ്യാലയങ്ങളിലും ,വീടുകളിലും, പൊതു സ്ഥാപനങ്ങളിലും തികച്ചും ഫ്രീ ആയി കോവിഡ് പ്രതിരോധത്തിനാവശ്യമായ മാസ്കുകൾ വിതരണം ചെയ്തുകൊണ്ടാണ് കൗൺസിലർ ജനകീയനായത്. അടുത്തിടെ അയർലണ്ടിൽ പ്രവർത്തനം ആരംഭിച്ച siyu retail ltd(www.siyu.ie ) എന്ന ഓൺലൈൻ കമ്പനിയുമായി ചേർന്നാണ് വീണ്ടും ഉപയോഗിക്കാനാവുന്ന തരത്തിലുള്ള മികച്ച തുണി മാസ്കുകൾ വിതരണത്തിനെതിച്ചത് .

കോവിഡ് ലോക് ഡൗണ് നീണ്ടു പോകുന്ന സാഹചര്യത്തിൽ, താല സൗത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരങ്ങൾ കാണുന്നതിനുള്ള സാമൂഹ്യ അകലം പാലിച്ചുള്ള മിക്ക പ്രവർത്തികൾക്കും മൂന്നിട്ടിറങ്ങുന്ന കൗൺസിലർ, അയർലണ്ടിലെ വിവധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടുന്ന ഇൻഡ്യൻ സമൂഹത്തിന്റെ അവശ്യങ്ങൾക്കും തന്റെ കഴിവിനനുസരിച്ചുള്ള സഹായങ്ങൾ നാൽകിവരുന്നുണ്ട് ,

താല തലസ്ഥാന നഗരിയായ ഡബ്ലിനോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ ഒരു വലിയ നഗരത്തിന്റ്റെതായ മാലിന്യ പ്രശ്നങ്ങൾ പലപ്പോഴും പൊതു സ്ഥലങ്ങളിൽ ഉണ്ടാവാറുണ്ട്. സാധാരണ സന്നദ്ധ സംഘടനകളുടെയും കൗൺസിലിന്റ്റെയും സഹകരണത്തോട് കൂടിയാണ് ഇവയ്ക്കുള്ള പരിഹാരങ്ങൾ കാണാറുള്ളത് , എന്നാൽ കോവിഡ് കാലയളവിൽ സന്നദ്ധ പ്രവാർത്തകരുടെ സേവനങ്ങൾ ലഭ്യമല്ലാത്തതിനാൽ കൗൺസിലർ ഒറ്റയ്ക്ക് മാലിന്യനിർമാർജ്ജനത്തിനായി സമയം കണ്ടെത്തിയത് ജനങ്ങളുടെ സ്നേഹവും പ്രശംസയും പിടിച്ചുപറ്റിയതാണ്

Share this news

Leave a Reply

%d bloggers like this: