€50-ന്റെ വ്യാജ നോട്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഗാർഡയുടെ മുന്നറിയിപ്പ്. വ്യാജ പണം എങ്ങനെ തിരിച്ചറിയാം?

€50-ന്റെ വ്യാജനോട്ടുകൾ വ്യാപകമായി ഇറങ്ങുന്നെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. കച്ചവടക്കാരും കടയുടമകളും പണം കൊടുക്കുന്നതിനും വാങ്ങുന്നതിനും മുമ്പ് കൂടുതൽ തവണ പരിശോധിക്കേണ്ടതാണ്.

കള്ളനോട്ടുകളും ചില്ലറകളും മുന്നോട്ട് വയ്ക്കുന്ന വെല്ലുവിളികൾ നേരിടാൻ National Analysis Centre-ന്റെ നേതൃത്വത്തിൽ അവ പരിശോധിച്ചുകോണ്ട് ഇരിക്കുകയാണ്. കസ്റ്റംസ് അധികൃതർ, പണമിടപാട് സ്ഥാപനങ്ങൾ, ഗാർഡ മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവർക്ക് വ്യാജനോട്ടുകൾ കണ്ടെത്താനുള്ള പരീശീലനം നൽകി വരികയാണ് NAC. ഓരോ യുറോ നോട്ടുകളിലും അനേകം സുരക്ഷാ സംവിധാനങ്ങൾ സംഘടിപ്പിച്ചു വെച്ചിട്ടുള്ളതിനാൽ വ്യാജ നോട്ടുകൾ കണ്ടെത്താൻ ഒരുപാട് വഴികളുണ്ട്.

ഒരു Feel-Look-Tilt ടെസ്റ്റിലൂടെ നിങ്ങൾക്ക് നോട്ടുകൾ വ്യാജമാണോ എന്ന് കണ്ടെത്താം.

Feel ടെസ്റ്റിൽ നോട്ടുകളുടെ ഉറപ്പും മുൻ വശങ്ങളിൽ മഷി അല്പം ഉയർന്ന് നിൽക്കുന്നതും കൈകോണ്ട് തൊട്ടറിയാം.

Look ടെസ്റ്റിൽ നോട്ടുകൾ വെളിച്ചത്തിലേക്ക് ഉയർത്തി പിടിച്ചാൽ:

  • നോട്ടിലുള്ള ഡിസൈനോട് സാമ്യമുള്ള മറ്റൊരു ഡിസൈൻ കാണാനാകും. അതോടൊപ്പം നോട്ടിന് താഴെയായി ഒരു നമ്പർ വാട്ടർ മാർക്ക്, നടുവിലായി ബാർകോഡ് വാട്ടർ മാർക്ക് (യൂറോ സീരീസ് 1 നോട്ടുകൾ) യൂറോപ്പാ പോർട്രേയ്റ്റ് (യൂറോ സീരീസ് 2 നോട്ടുകൾ) എന്നിവ കാണാം.
  • നോട്ടിന് നടുവിലൂടെ നോട്ടിന്റെ മൂല്യം കൊത്തിവച്ചിട്ടുള്ള ഒരു security thread കാണാം.
  • Holographic foil-ൽ നോട്ടിന്റെ മൂല്യം, യൂറോ ചിഹ്നം, യൂറോപ്പാ പോർട്രേയ്റ്റ് എന്നിവ കോത്തിവച്ചിട്ടുണ്ടാകും.
  • നോട്ടിന്റെ മുകളിൽ ഇടത് ഭാഗത്ത് ഒരു see through നമ്പർ (യൂറോ സീരീസ് 1 നോട്ടുകൾ) കാണാം.

Tilt ടെസ്റ്റിൽ നിങ്ങൾക്ക്:

  • ചിത്രവും നിറവും മാറുന്ന Holographic stripe കാണാം.
  • തിളങ്ങുന്നതും മങ്ങുന്നതുമായ iridescent stripe കുറഞ്ഞ നോട്ടുകളുടെ (യൂറോ സീരീസ് 1 നോട്ടുകൾ) പിന്നിൽ കാണാം.
  • മൂല്യം കൂടിയ നോട്ടുകളുടെ ( യൂറോ സീരീസ് 1 നോട്ടുകൾ) പിന്നിൽ അക്കങ്ങൾ മറയ്ക്കുന്ന വിധം നിറം മാറുന്ന ഒരു opti-variable link കാണാം.
  • നോട്ടിന്റെ മുൻവശത്ത് താഴെ ഇടത് ഭാഗത്തായി (യൂറോ സീരീസ് 2 നോട്ടുകൾ) നിറം മാറുന്ന എമറാൾഡ് നിറത്തിലുള്ള അക്കങ്ങൾ കാണാം. എമറാൾഡ് ഗ്രീനിൽ നിന്നും കടും നീല നിറമായാണ് മാറ്റം സംഭവിക്കുക.

ചില്ലറകളുടെ വ്യാജനെ കണ്ടെത്താൻ:

ഒരു ലെൻസ് ഉപയോഗിച്ച് Visual inspection നടത്താവുന്നതാണ്. ഒരു വ്യാജ ചില്ലറയിലെ ചിത്രങ്ങൾക്ക് വ്യക്തത കാണില്ല. റിങ്ങുകളുടെ നിറം വ്യത്യസ്തമായിരിക്കും. എഴുത്തുകളിൽ പിശകുകളും അക്ഷരങ്ങളുടെ ശൈലിയിൽ മാറ്റവും ഉണ്ടാകും. ആകെ ചില്ലറയുടെ കനത്തിലും വലിപ്പത്തിലും മാറ്റമുണ്ടാകും.

Hardness ടെസ്റ്റിൽ ചില്ലറകൾ ബലം പ്രയോഗിച്ച് മടക്കിനോക്കുക. ബലക്കുറവിനാൽ ചെറിയ മാറ്റങ്ങൾ സംഭവിച്ചാൽ അവ വ്യാജമാണെന്ന് ഉറപ്പിക്കാം.

Magnetic ടെസ്റ്റിൽ ചില്ലറകൾ അമിതമായ കാന്തിക ശക്തിയോ തീരേ കാന്തിക ശക്തി ഇല്ലാതെയോ കാണപ്പെട്ടാൽ അവ വ്യാജമായിരിക്കും. കാന്തം ഉപയോഗിച്ച് നല്ല ചില്ലറകൾ ഉയർത്താനും അനായാസം അവയെ കുടഞ്ഞ് താഴെയിടാനും പറ്റും.

നിങ്ങളുടെ കൈവശം വ്യാജനോട്ടുകളോ ചില്ലറകളോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഉടനെ തന്നെ അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലോ ഗാർഡയിലോ സെൻട്രൽ ബാങ്കിന്റെ NAC-യിലോ ഏൽപ്പിക്കുക. നിങ്ങൾ അവ ഏൽപ്പിക്കുമ്പോൾ ഒരു രസീത് വാങ്ങിവയ്ക്കാൻ ഓർക്കുക. പണം ഉടനടി ലഭിക്കാത്തതിനാൽ രസീത് അത്യാവശ്യമാണ്. നിങ്ങൾക്ക് തിരികെ ലഭിക്കേണ്ട പണം നിങ്ങൾക്ക് രസീത് ലഭിച്ച സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: