അയർലണ്ട് മലയാളി സാബു ജോസഫ് സംഗീതം നൽകിയ ‘മക്കാ മണൽത്തരി’ ഗാനം ശ്രദ്ധ നേടുന്നു

അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ സാബു ജോസഫ് സംഗീത സംവിധാനം നിർവഹിച്ച് ആദിൽ അൻസാർ ആലപിച്ച ‘ മക്കാ മണൽത്തരി’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധനേടുന്നു.

ശ്രീ. ഹനീഫ ബാബുവിന്റെ വരികൾക്ക് ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് ജയപ്രകാശ് കെ.ടി. അയർലണ്ട്ന്റെ മനോഹാരിതയും തമിഴ് ബീറ്റ്സ് ഡാൻസ് ഗ്രൂപ്പിന്റെ കൊറിയോഗ്രഫിയും ഈ ഗാനത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. രതിശങ്കറിന്റെ മേൽനോട്ടത്തിൽ അയർലണ്ടിലെ അറിയപ്പെടുന്ന കലാകാരന്മാരാണ് ഈ ഗാനത്തിൽ നൃത്തം ചെയ്തിരിക്കുന്നത്.

ഫോട്ടോ ഫാക്റ്ററി അയർലണ്ട് ചിത്രീകരിച്ച ഈ ഗാനം ബ്രൈറ്റ് AMJ എന്റെർറ്റൈയ്ൻമെൻസ്‌ ന്റെ ബാനറിൽ
റിലീസായി ഇതിനോടകം തന്നെ അൻപത്തിനായിലാധികം പേർ കണ്ടു കഴിഞ്ഞിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: