അയർലണ്ടിൽ ദിവസേനയുള്ള കോവിഡ് രോഗികൾ ആറ് മാസത്തിനിടെ ഏറ്റവും കൂടുതൽ ഇന്നലെ; ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഇരട്ടിയായി

അയര്‍ലണ്ടില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1,386 പേര്‍ക്ക്. ആറ് മാസത്തിനിടെ ദിവസേനയുള്ള രോഗികളുടെ എണ്ണം ഇത്രയും വര്‍ദ്ധിച്ചിരിക്കുന്നത് ആദ്യമായാണ്. അതുപോലെ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണവും 50-ല്‍ നിന്നും ഇരട്ടിയായി. നിലവില്‍ 106 പേരാണ് ആശുപത്രികളിലുള്ളത്.

വരും ദിവസങ്ങളില്‍ രോഗികളുടെയും, ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. അതിനാല്‍ത്തന്നെ കഴിയുന്നതും വേഗം എല്ലാവരും വാക്‌സിനെടുക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. വാക്‌സിനെടുത്തവരില്‍ കോവിഡ് സങ്കീര്‍ണ്ണമാകുന്നത് വളരെ അപൂര്‍വ്വമാണെന്നും വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.

അതേസമയം 12-17 പ്രായക്കാര്‍ക്ക് Moderna വാക്‌സിന്‍ നല്‍കാന്‍ EMA അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് Pfizer വാക്‌സിന്‍ നല്‍കാന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും National Immunisation Advisory Committee (Niac) അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: