അയർലണ്ടിലുള്ള ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ നിന്നും Police Clearance Certificate ലഭിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

അയര്‍ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്ക് ഇവിടെ പല വിധ ആവശ്യങ്ങള്‍ക്കായി Police Clearance Certificate (PCC) വേണ്ടിവന്നേക്കാം. ഇന്ത്യന്‍ എംബസിയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇന്ത്യയില്‍ നിങ്ങളുടെ താമസസ്ഥലം എവിടെയാണോ, അവിടെയുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നും നല്‍കുന്ന പുതിയ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഓരോ തവണയും PCC നല്‍കുക. വെരിഫിക്കേഷന് 30 ദിവസം വരെ എടുക്കുമെന്നതിനാല്‍ PCC-ക്ക് അപേക്ഷിക്കുന്നവര്‍ കാലേകൂട്ടി അപേക്ഷകള്‍ നല്‍കണമെന്നും, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം എല്ലാ അപേക്ഷകളും പോസ്റ്റല്‍ വഴി മാത്രമാണ് സ്വീകരിക്കുന്നതെന്നും ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഓര്‍മ്മിപ്പിക്കുന്നു.

PCC-ക്ക് അപേക്ഷിക്കുന്നത് എങ്ങനെ?

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവരാണെങ്കില്‍

https://embassy.passportindia.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ലഭിക്കുന്ന വെബ്‌സൈറ്റില്‍ നിന്നും Ireland-Dublin എംബസി/കോണ്‍സുലേറ്റ് തെരഞ്ഞെടുക്കുക. ശേഷം വിവരങ്ങള്‍ പൂരിപ്പിക്കുക. ശരിയായ രീതിയില്‍ അപേക്ഷകള്‍ പൂരിപ്പിക്കുകയാണെങ്കില്‍ ഇമെയില്‍ വഴി ഒരു ആക്ടിവേഷന്‍ ലിങ്ക് ലഭിക്കും.

ഈ ലിങ്ക് ക്ലിക്ക് ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക. ശേഷം ഇമെയില്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇതിനു ശേഷം Apply for Police Clearance Certificate എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക.

ഓണ്‍ലൈന്‍/പോസ്റ്റല്‍ അപേക്ഷയിലെ വിവരങ്ങള്‍ പരിഗണിച്ചാകും PCC നല്‍കുകയെന്നതിനാല്‍ ഈ വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് ഉറപ്പ് വരുത്തുക. (അപേക്ഷ പ്രിന്റ് എടുക്കാന്‍: https://www.indianembassydublin.gov.in/docs/1599112527Personal%20Particulars%20Form.pdf

ഇന്ത്യന്‍ പാസ്‌പോര്‍ട്ടല്ലാതെ മറ്റ് പാസ്‌പോര്‍ട്ടുകളാണ് കൈവശമുള്ളതെങ്കില്‍

https://www.indianembassydublin.gov.in/docs/1599112552PCC%20application.pdf എന്ന ഫോമാണ് പൂരിപ്പിച്ച് നല്‍കേണ്ടത്.

അപേക്ഷാ ഫീസ്

ആകെ 22 യൂറോയാണ് അപേക്ഷാ ഫീസ്. എന്നാല്‍ ഇവ 20 യൂറോ, 2 യൂറോ വീതമുള്ള രണ്ട് വ്യത്യസ്ത പോസ്റ്റല്‍ ഓര്‍ഡറോ, ബാങ്ക് ഡ്രാഫ്‌റ്റോ ആയി വേണം നല്‍കാന്‍. Embassy of India, Dublin എന്ന പേരിലാകണം ഡ്രാഫ്റ്റ്.

എംബസിയില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍

Embassy of India, 69 Merrion Road, Ballsbridge, Dublin-4, Ireland എന്ന അഡ്രസിലുള്ള ഇന്ത്യന്‍ എംബസിയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

  1. പൂരിപ്പിച്ച അപേക്ഷാ ഫോം
  2. Personal Particular Form (https://www.indianembassydublin.gov.in/docs/1599112527Personal%20Particulars%20Form.pdf)
  3. PCC-ക്ക് അപേക്ഷിക്കാനുള്ള കാരണം വിശദമാക്കുന്ന ഒരു കത്തും, ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയും
  4. 20, 2 യൂറോ വീതമുള്ള രണ്ട് വ്യത്യസ്ത പോസ്റ്റര്‍ ഓര്‍ഡര്‍/ ബാങ്ക് ഡ്രാഫ്റ്റ്
  5. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി
  6. GNIB/IRP കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി
  7. സമീപകാലത്ത് എടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോസ് (വൈറ്റ് ബാക്ക്ഗ്രൗണ്ട് ആയിരിക്കണം)
  8. PCC സ്വന്തം അഡ്രസില്‍ ലഭിക്കാനായി, മതിയായ സ്റ്റാംപ് ഒട്ടിച്ച്, അഡ്രസ് എഴുതിയ കവറും സമര്‍പ്പിക്കുക.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ അപേക്ഷിക്കുമ്പോള്‍ വേണ്ട രേഖകകള്‍

  1. പൂരിപ്പിച്ച അപേക്ഷാ ഫോം
  2. 20, 2 യൂറോ വീതമുള്ള രണ്ട് വ്യത്യസ്ത പോസ്റ്റര്‍ ഓര്‍ഡര്‍/ ബാങ്ക് ഡ്രാഫ്റ്റ്
  3. പാസ്‌പോര്‍ട്ടിന്റെ മുന്‍പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി
  4. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി (നേരത്തെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവരായിരുന്നെങ്കില്‍)
  5. ഇന്ത്യയില്‍ താമസിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതിനായി വിദേശ പാസ്‌പോര്‍ട്ടിലെ ഇമിഗ്രേഷന്‍ സ്റ്റാംപിന്റെ ഫോട്ടോകോപ്പികള്‍
  6. സമീപകാലത്ത് എടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോസ് (വൈറ്റ് ബാക്ക്ഗ്രൗണ്ട് ആയിരിക്കണം)
  7. PCC സ്വന്തം അഡ്രസില്‍ ലഭിക്കാനായി, മതിയായ സ്റ്റാംപ് ഒട്ടിച്ച്, അഡ്രസ് എഴുതിയ കവറും സമര്‍പ്പിക്കുക.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ (പൊതുഅവധിദിനങ്ങളൊഴികെ)

എപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും?

ഇന്ത്യയില്‍ നിന്നുള്ള പുതിയ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ PCC നല്‍കാവൂ എന്ന് നയത്തില്‍ ഈയിടെയായി മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന് 30 ദിവസം വരെ എടുത്തേക്കാം. ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ അക്കാര്യം ഇമെയില്‍ മുഖാന്തരം അറിയിക്കുന്നതാണ്.

അതേസമയം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തവരാണ് അപേക്ഷകരെങ്കില്‍, ഇന്ത്യയില്‍ നിന്നും ക്ലിയറന്‍സ് റിപ്പോര്‍ട്ട് ആവശ്യമില്ലെങ്കില്‍ 3 ദിവസത്തിനകം PCC ലഭിക്കും.

ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എംബസി, PCC നിങ്ങള്‍ നല്‍കിയിട്ടുള്ള കവറിലുള്ള അഡ്രസിലേയ്ക്ക് പോസ്റ്റ് ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്കും, സംശയനിവാരണത്തിനുമായി:

https://www.indianembassydublin.gov.in/page/police-clearance/

Email ID: cons.dublin@mea.gov.in

Tel No. +353- 01-2060932 (1400 hrs to 1600 hrs)

Share this news

Leave a Reply

%d bloggers like this: