ഐഫോൺ 13 അവതരിപ്പിച്ച് ആപ്പിൾ; വിലയും പ്രത്യേകതകളും അറിയണ്ടേ?

പുതിയ ഐഫോണ്‍ 13, 13 മിനി എന്നീ പുത്തന്‍ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ച് ആപ്പിള്‍. വെള്ളിയാഴ്ച മുതല്‍ ഫോണുകള്‍ക്ക് പ്രീ ഓര്‍ഡര്‍ നടത്താമെന്നും, സെപ്റ്റംബര്‍ 24 മുതല്‍ വില്‍പ്പന ആരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഐഫോണ്‍ 13 മിനിയുടെ പ്രാരംഭ വില 829 യൂറോയാണ്. ഐഫോണ്‍ 13-ന് 929 യൂറോ മുതല്‍ വില ആരംഭിക്കും.

13 പ്രോയ്ക്ക് 1,179 യൂറോ, 13 പ്രോ മാക്‌സ് മോഡലിന് 1,279 യൂറോ എന്നിങ്ങനെയുമാണ് വില. iOS 15-ലാണ് ഫോണുകളുടെ പ്രവര്‍ത്തനം.

A15 Bionic-ന്റെ കൂടുതല്‍ ലൈഫുള്ള ബാറ്ററി, Super Retina XDR display, Ceramic Shield front cover, 128 GB സ്റ്റോറേജ് (ബേസ് മോഡല്‍), IP68 rating for water resistance, 5G കണക്ടിവിറ്റി എന്നിവയാണ് ഐഫോണ്‍ 13-ന്റെ പ്രധാന ഫീച്ചറുകള്‍. pink, blue, midnight, starlight, red എന്നീ നിറങ്ങളില്‍ ലഭ്യമാകും.

5.4 ഇഞ്ച്, 6.1 ഇഞ്ച് എന്നിങ്ങനെ രണ്ട് ഡിസ്‌പ്ലേ സൈസുകളിലാണ് ഫോണ്‍ ലഭിക്കുക. XDR OLED display, ഡ്യുവല്‍ ക്യാമറ, ഫേസ് ഐഡന്റിഫിക്കേഷന്‍, TrueDepth camera system എന്നീ സംവിധാനങ്ങളുമുണ്ട്. 4K ക്വാളിറ്റിയില്‍ 60fps വരെ വീഡിയോ ഷൂട്ട് ചെയ്യാം. Dolby Vision HDR സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

The advanced Super Retina XDR OLED display is 28 percent brighter and delivers an incredible contrast ratio for true blacks, while being more power efficient.

ഐഫോണുകളുടെ പ്രധാനപോരായ്മയായ ബാറ്ററി ലൈഫിന് പരിഹാരം പ്രഖ്യാപിച്ചുകൊണ്ടാണ് 13-ാം തലമുറയുടെ വരവ്. ഐഫോണ്‍ 12-നെക്കാള്‍ രണ്ടര മണിക്കൂര്‍ അധിക ബാറ്ററി ലൈഫാണ് ഐഫോണ്‍ 13-ന് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. ഐഫോണ്‍ 13 മിനിക്ക്, 12 മിനിയെക്കാള്‍ ഒന്നര മണിക്കൂറും അധിക ബാറ്ററി ലൈഫ് കമ്പനി അവകാശപ്പെടുന്നു.

ഫോണിന് പുറമെ അപ്‌ഡേഷന്‍ നടത്തിയ സീരിസ് 7 സ്മാര്‍ട്ട് വാച്ചും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 337 യൂറോ വിലയുള്ള വാച്ചുകള്‍ ഡിസംബറോടെ വിപണിയിലെത്തും.

കൂടാതെ അപ്‌ഡേഷന്‍ നടത്തിയിരിക്കുന്ന മറ്റൊരുവിഭാഗമായ ഐപാഡിന് 278 യൂറോ, 422 യൂറോ എന്നിങ്ങനെയാണ് വില. ഇവയുടെ വില്‍പ്പന അടുത്തയാഴ്ച ആരംഭിക്കും. വര്‍ക്ക് ഫ്രം ഹോം ഉദ്ദേശിച്ച് വികസിപ്പിച്ച മികച്ച ക്യാമറാ സംവിധാനമാണ് അപ്‌ഡേഷനില്‍ വന്ന പ്രധാന മാറ്റം. ഐപാഡ് മിനിയില്‍ 5G കണക്ടിവിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: