അയർലൻഡിലെ കോളജുകളിൽ വിദ്യാർത്ഥികൾക്കായി കോവിഡ് വാക്സിനേഷൻ സെന്ററുകൾ

അയര്‍ലന്‍ഡില്‍ കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടുമുള്ള വിവിധ കോളജുകളില്‍ പോപ്-അപ് വാക്‌സിനേഷന്‍ സെന്ററുകള്‍ തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി Simon Harris. വിദ്യാര്‍ത്ഥികള്‍ക്കും, കോളജ് ജീവനക്കാര്‍ക്കും വളരെ എളുപ്പത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ കണക്കനുസരിച്ച് രാജ്യത്തെ 16-നും 29-നും ഇടയില്‍ പ്രായമുള്ള 83 ശതമാനത്തിലേറെ പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. 78 ശതമാനത്തിലേറെ പേര്‍ രണ്ട് ഡോസും എടുത്തു.

പല കോളജുകളിലും പൊതുജനങ്ങള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ സെന്ററുകള്‍ക്ക് പുറമെയാകും പോപ്-അപ് സെന്ററുകളെന്ന് മന്ത്രി Harris പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പ്, HSE, കോളജുകള്‍ എന്നിവ ചേര്‍ന്നാണ് സംരംഭം.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയുകയാണെന്ന് HSE തലവന്‍ Paul Reid പറഞ്ഞു. എന്നാല്‍ ICU-വില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുമുണ്ട്. ഇന്നലെ രാജ്യത്ത് 1,456 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 261 പേരാണ് നിലവില്‍ രോഗബാധിതരായി ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 66 പേര്‍ ICU-വിലാണ്.

Share this news

Leave a Reply

%d bloggers like this: