അയർലൻഡ് മലയാളിയായ മിടുക്കിക്കുട്ടി ജിലിയൻ ചാൾസിന്റെ രണ്ടാമത്തെ നോവൽ പുറത്തിറങ്ങി; കടുവക്കൂറ്റനെ കൂട്ടുപിടിച്ച് അന്യഗ്രഹജീവികളെ നേരിടുന്ന ജോണിയുടെ ഉദ്വേഗജനകമായ കഥ വായിക്കാം

അയര്‍ലന്‍ഡ് മലയാളിയായ 10 വയസുകാരി ജിലിയന്‍ ചാള്‍സിന്റെ രണ്ടാമത്തെ നോവല്‍ ‘Johny Pumpernickel And The Earth Take Over’ പുറത്തിറങ്ങി. നേരത്തെ ‘The Curse of the Kiss, Kiss, Kiss’ എന്ന പേരിലിറങ്ങിയ ജിലിയന്റെ ആദ്യ പുസ്തകം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഇത്തവണയും സ്വന്തം ഇല്ലസ്‌ട്രേഷനുകള്‍ ഉള്‍പ്പെടുത്തിയാണ് ജിലിയന്‍ കഥകളുടെ ലോകത്തേയ്ക്ക് വാനക്കാരുടെ കൈ പിടിക്കുന്നത്.

സ്‌കൂളിലേയ്ക്ക് പോകും വഴി Johny Pumpernickel എന്ന കുട്ടി അന്യഗ്രഹജീവികളുടെ ആക്രമണം നേരിടുന്നതും, അവയില്‍ നിന്നും രക്ഷനേടാനായി ഒരു കടുവയുടെ കൂട്ടുപിടിക്കുന്നതുമാണ് നോവലിന്റെ സംഗ്രഹം. ആദ്യ നോവല്‍ പോലെ ഉദ്വേഗജനകമായി മുന്നോട്ടുപോകുന്ന കഥ കുട്ടികളെ ഉദ്ദേശിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.

May be an image of text that says 'JOHNNY PUMPERNICKEL WALKS το SCHOOL WITH A SURPRISE THAT ALIENS ARE GOING το TAKE OVER PLANET EARTH, He MEETS A TIGER AS HIS SURVIVOR FRIEND. WILL THEY SURVIVE OR NOT? DUNNN DUNN DUN! 5'

78 പേജുകളുള്ള നോവലിന് വില 10.50 ഡോളറാണ്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിലിയന്‍ ചാള്‍സ് ചെറുപ്പം മുതല്‍ കഥകള്‍ കേട്ടും, നാടകങ്ങള്‍ കണ്ടും, സംഗീതം ആസ്വദിച്ചുമാണ് വളര്‍ന്നത്. ഉറങ്ങാന്‍ നേരം അമ്മ പറഞ്ഞുകൊടുത്ത കഥകളിലൂടെയാണ് ജിലിയന്‍ കഥയുടെയും കഥാപാത്രങ്ങളുടെയും ലോകത്തെത്തുന്നത്. മിക്കവാറും സമയം വായനയ്ക്കായി ചെലവഴിക്കുന്ന ഗിലിയന് ഡാന്‍സിങ്, വയലിന്‍, സംഗീതം, ചിത്രരചന എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രകൃതിയെ സ്നേഹിക്കുകയും, നടത്തം ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ജിലിയന്റെ താമസം ഡബ്ലിനിലാണ്.

ലുലു ഡോട്ട് കോം വഴി ‘Johny Pumpernickel And The Earth Take Over’ ഓര്‍ഡര്‍ ചെയ്യാം:
https://www.lulu.com/en/gb/shop/gillian-charles-and-gillian-charles/johnny-pumpernickel-and-the-earth-take-over/paperback/product-q7j7re.html?page=1&pageSize=4

Share this news

Leave a Reply

%d bloggers like this: