ലോകത്തിലെ ഏറ്റവും ആഡംബര പൂർണ്ണമായ നഗരങ്ങളുടെ പട്ടികയിൽ കിൽക്കെന്നിയും; പട്ടികയിൽ ഇടംപിടിച്ച് ഒരു ഇന്ത്യൻ നഗരവും

ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായി നഗരങ്ങളിലൊന്നായി അയര്‍ലന്‍ഡിലെ കില്‍ക്കെന്നി. ലോകോത്തര വെബ്‌സൈറ്റായ Money.co.uk പ്രസിദ്ധീകരിച്ച ‘World’s Top 20 Most Luxurious Cities By Size’ ലിസ്റ്റിലാണ് ഏഴാം റാങ്കോടെ കില്‍ക്കെന്നി അഭിമാനനേട്ടം കൈവരിച്ചത്. അയര്‍ലന്‍ഡില്‍ നിന്നും ലിസ്റ്റില്‍ ഇടം നേടിയ ഏക നഗരവും കില്‍ക്കെന്നിയാണ്.

ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആഡംബര കടകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവ ഉള്ള പ്രദേശങ്ങളാണ് റാങ്ക് അടിസ്ഥാനത്തില്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. നഗരത്തിന്റെ വലിപ്പത്തിലുപരി ചെറിയ ദൂരത്തിനുള്ളില്‍ ഏറ്റവമധികം ആഡംബരപൂര്‍ണ്ണമായ സേവനങ്ങള്‍ ലഭിക്കുമോ എന്നതാണ് പരിഗണിച്ചിരിക്കുന്നത്.

അതേസമയം പട്ടികയില്‍ ന്യൂഡല്‍ഹിയും ഉണ്ട്. ഒമ്പതാം സ്ഥാനത്താണ് ഇന്ത്യന്‍ തലസ്ഥാനം.

ഫ്രാന്‍സിലെ പാരിസാണ് പട്ടികയില്‍ ഒന്നാ റാങ്ക് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനം തായ്‌ലന്‍ഡിലെ ഫുക്കെറ്റും, മൂന്നാം സ്ഥാനം ബെല്‍ജിയത്തിലെ ബ്രസ്സല്‍സും നേടി.

Share this news

Leave a Reply

%d bloggers like this: