വീണ്ടും പണിമുടക്കി ഇൻസ്റ്റഗ്രാമും ഫേസ്ബുക്ക് മെസഞ്ചറും; പരാതിയുമായി ഉപയോക്താക്കൾ

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ സോഷ്യല്‍ മീഡിയ ആപ്പുകള്‍ തിങ്കളാഴ്ച ആറ് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായി ദിവസങ്ങള്‍ക്കം വീണ്ടും പരാതിയുമായി ഉപയോക്താക്കള്‍. ഇത്തവണ ഇന്‍സ്റ്റഗ്രാം ലോഡ് ചെയ്യുന്നില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 36,000-ഓളം ഉപയോക്താക്കള്‍ സമാനമായ പരാതി ഉന്നയിച്ചതെന്ന് വെബ് മോണിറ്റര്‍ ഗ്രൂപ്പായ Downdetector പറയുന്നു.

ഇതിന് പുറമെ ഫേസ്ബുക്ക് മെസഞ്ചറും പ്രവര്‍ത്തനരഹിതമായതായി 800-ഓളം പേര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണ് ഇവയെന്നും, ഇതിലധികം ഉപയോക്താക്കളെ യഥാര്‍ത്ഥത്തില്‍ പ്രശ്‌നം ബാധിച്ചിരിക്കാമെന്നുമാണ് Downdetector പറയുന്നത്.

ഇത്തരമൊരു പ്രശ്‌നമുള്ളതായി ഫേസ്ബുക്കില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ മൂന്ന് ആപ്പുകളുടെയും ഉടമകള്‍ ഫേസ്ബുക്ക് തന്നെയാണ്.

Share this news

Leave a Reply

%d bloggers like this: