ഡബ്ലിൻ കനാലിൽ ആരോ വലിച്ചെറിഞ്ഞ ചാക്കുകെട്ട് അഴിച്ചു നോക്കിയ അയാൾ ഞെട്ടി! ഉള്ളിൽ ആഴ്ചകൾ മാത്രം പ്രായമായൊരു പട്ടിക്കുഞ്ഞ്!

ഡബ്ലിനിലെ കനാലിലെറിഞ്ഞ് കൊല്ലാന്‍ നോക്കിയ പട്ടിക്കുട്ടിയെ രക്ഷപ്പെടുത്തി യുവാവ്. കനാലില്‍ മീന്‍ പിടിക്കുകയായിരുന്ന യുവാവാണ് ആരോ വെള്ളത്തിലേയ്ക്ക് ഒരു വലിയ ചാക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട് ചെന്ന് നോക്കിയത്. മുങ്ങിത്താഴാന്‍ തുടങ്ങിയ ചാക്കെടുത്ത് കെട്ടഴിച്ചുനോക്കിയ ഇദ്ദേഹം കണ്ടത് 10-12 ആഴ്ച മാത്രം പ്രായമുള്ള Lurcher ഇനത്തില്‍പ്പെട്ട പട്ടിക്കുട്ടിയെയാണ്.

ഒട്ടും സമയം കളയാതെ പട്ടിക്കുട്ടിയെ കരയ്‌ക്കെത്തിച്ച ഇദ്ദേഹം നേരെ വീട്ടിലെത്തി. ഏതാനും ദിവസം വീട്ടില്‍ പട്ടിക്കുട്ടിയെ പരിചരിച്ച ഇദ്ദേഹം അതിനൊരു പേരും നല്‍കി- River.

ഏതാനും ദിവങ്ങള്‍ക്ക് ശേഷം River-നെ ഇദ്ദേഹം The Dublin Society for Prevention of Cruelty to Animals (DSPCA)-ല്‍ എത്തിച്ചിരിക്കുകയാണ്. ചെറിയ പരിക്കുകളുണ്ടായിരുന്നെങ്കിലും River ഇപ്പോള്‍ മിടുക്കനായി വളരുകയാണിവിടെ.

Share this news

Leave a Reply

%d bloggers like this: