അയർലൻഡ് മലയാളികളിലെ ഒരു കൊച്ചു വല്യ താരം (അശ്വതി പ്ലാക്കൽ)

കണ്മുന്നിലൂടെ കടന്നു പോകുന്ന ചില മുഖങ്ങൾ, ഈ കുട്ടിയെ എനിക്കറിയാലോ എന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും. സ്വന്തം വീട്ടിലെ എന്ന പോലെ പരിചയം ആരറിഞ്ഞു ചിലപ്പോൾ നിങ്ങൾ ഏറെ ഓമനിച്ച ഒരു ബിഗ് സ്ക്രീൻ  താരമാകും അത്.

കൊറോണക്കാലത്തിന്റെ തുടക്കം വാർഡിലേയ്ക്ക് പുതിയ കുട്ടികൾ വരുന്നു അന്ന് കൊറോണ കെയറിൽ മാത്രം ഒതുങ്ങിയത് കൊണ്ട് പലർക്കും പല വാർഡിലാണ് ജോലി.ബ്രേക്ക്‌ റൂമിൽ വെച്ചു പുതിയ സഹപ്രവർത്തകയെ കാണുന്നു നല്ല പരിചയമുള്ള മുഖം. കോളേജ്, വീട് എല്ലാ ലോക്കേഷനും തിരക്കുന്നു ആളാണെങ്കിൽ ഒന്നും പറഞ്ഞുമില്ല. പിന്നീട് വേറൊരു സുഹൃത്തിനോട് ഈ ദേജാവു കഥ വിശദീകരിക്കുന്നു. ഉടനെ അവന്റെ മാസ്സ് ഡയലോഗ് കേരളത്തിലെ എല്ലാവർക്കും ഈ ദേജാവു തോന്നാൻ സാധ്യതയുണ്ടെന്ന്.

സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിച്ചു തകർത്ത ആ ചൈൽഡ് ആർട്ടിസ്റ്റിനെ,എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകയുമായ അയർലൻഡ് മലയാളികൾക്കിടയിലേയ്ക്ക് നിശബ്ദം കയറിവന്ന ആ കൊച്ചു വല്യ സുന്ദരിയെ നമുക്കൊന്ന് പരിചയപ്പെടാം.
ബേബി ശില്പ അഥവാ ശില്പ പുന്നൂസ്

ചോദ്യം:എങ്ങിനെയാണ് ശില്പ സിനിമയിലേക്കെത്തിയത്?

സിനിമയിലേക്കെത്തിയത് 5 വയസ്സിലാണ് അതൊരു പത്ര പരസ്യത്തിലൂടെയാണ്. A. K സാജൻ എന്ന സംവിധായകന്റെ ചിത്രം റാഫി മെക്കാർട്ടിൻ എന്ന പുതുമുഖ തിരക്കഥകൃത്തുക്കൾ. തമിഴിലെ പ്രശസ്ത നിർമ്മാതാവ് കെ. റ്റി കുഞ്ഞുമോന്റെ ആദ്യ മലയാലച്ചിത്രം എന്നീ ഒട്ടനവധി പ്രേത്യേകതകൾ ഉള്ള മിസ്റ്റർ ആൻഡ് മിസിസ് എന്ന വിജയചിത്രത്തിലേക്ക് ബാലതാരത്തെ ക്ഷണിച്ചു കൊണ്ടുള്ള പത്രപരസ്യം ആയിരുന്നു അത്. കൊച്ചിയിൽ വെച്ചിട്ടുള്ള ഇന്റർവ്യൂ ഒത്തിരി കുട്ടികൾ ഉണ്ടായിരുന്നു. അച്ഛന്റെ അഭിനയമോഹം അറിയാവുന്ന അച്ഛന്റെ സുഹൃത്തുക്കളാണ് മുൻകൈയ്യെടുത്തത്. അത്യാവശ്യം പാട്ടും ഡാൻസുമെല്ലാം അന്നേ എനിക്കിഷ്ടമായിരുന്നു ഞാൻ ചെയ്യുമായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞു അതെല്ലാം മറന്ന് തുടങ്ങിയ സമയത്താണ് ഒരു ടെലിഗ്രാം വന്നത്. അന്നത്തെ ഇന്റർവ്യൂ വിൽ സെലെക്ട് ചെയ്യപ്പെട്ടന്നും ഉടൻ തന്നെ കൊച്ചിയിലെത്തണമെന്നും.


ചോദ്യം :തീരെ ചെറുപ്പത്തിൽ സൂപ്പർ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുണ്ടല്ലോ അന്ന് എപ്പോഴേലും തിരിച്ചറിഞ്ഞിട്ടുണ്ടോ ഈ താരങ്ങളുടെ സൂപ്പർ താരപദവി?

അഞ്ച് വയസ് വരെ കണ്ട സിനിമകളിൽ വെച്ച് എനിക്ക് പരിചയമുണ്ടായിരുന്നത് മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവരൊക്കെയായിരിന്നു അവരെയെല്ലാം മമ്മൂട്ടിയങ്കിൾ, മോഹൻലാളങ്കിൾ എന്നൊക്കെയാണ് വിളിച്ചിരുന്നു.അവരൊക്കെ ആരാണെന്ന് അറിയാമായിരുന്നു അത്രയേ ഉള്ളു അവരുടെ സൂപ്പർ താര പദവി തിരിച്ചറിഞ്ഞിരുന്നതും അതിൽ സന്തോഷിച്ചിരുന്നതും സത്യത്തിൽ പപ്പയായിരുന്നു പിന്നെ മറ്റുള്ളവർക്കും ഒത്തിരി സന്തോഷമായിരുന്നു.ഈ നടന്മാരുടെ കൂടെ അഭിനയിച്ചതിന്റെ വില മനസ്സിലായത് കുറച്ചു മുതിർന്നപ്പോളാണ്. അന്ന് അത്രയും നല്ല അവസരങ്ങൾ കിട്ടിയല്ലോ എന്നോർത്തു സന്തോഷിച്ചിട്ടുണ്ട്.


ചോദ്യം. അഭിനയിച്ച നടന്മാരിലും നടിമാരിലും കൂടുതൽ ഓർത്തിരിക്കുന്നത് ആരെയാണ്?


കൂടുതലായി ഓർത്തിരിക്കുന്നതു നടന്മാരിൽ ജഗദീഷിനെയാണ്. ഏകദേശം 6 സിനിമയിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഓരോ സെറ്റിൽചെല്ലുമ്പോഴും ജഗദീഷ് അങ്കിളിനെ കാണുമായിരുന്നു കൂടുതലും മകളായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി അങ്കിളിനെയും ഗോളാന്തരവാർത്ത എന്ന സെറ്റും നന്നായി ഓർക്കുന്നു ഇപ്പോഴും എനിക്ക് മമ്മൂട്ടിയെ വല്യ ഇഷ്ടമാണ്. കൊച്ചായിരുന്നത് കൊണ്ട് എല്ലാവരും വല്യ സ്നേഹമായിരുന്നു. നടൻ സിദ്ധിക്കിനെയും ഓർമ്മിക്കുന്നു ഒരുമിച്ച് ഉൽഘാടന ചടങ്ങുകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്, വീട്ടിലൊക്കെ കൊണ്ട് പോയത് പോയത് ഓർക്കുന്നു. ഉർവശി ചേച്ചിയുടെ  പൊന്നാരംതോട്ടത്തെ രാജാവ് എന്ന മൂവിയിൽ ചേച്ചിയുടെ മകളായിരുന്നു. കുടുംബവിശേഷം എന്ന സിനിമയിൽ കല്പന ചേച്ചി ഉർവശി ചേച്ചി ഇവരുടെ കൂടെയുള്ള ഓർമ്മകളുമുണ്ട്.പിന്നെ എനിക്ക് ഓർമ്മയുള്ളത് ശോഭന ചേച്ചിയെയാണ് ഇപ്പോഴും ഒത്തിരി ഇഷ്ടമുള്ള നടിയാണ്.

ചോദ്യം :നമ്മൾ എന്ന ചിത്രത്തിൽ ഒരു കൗമാരക്കാരിയായി അഭിനയിച്ചിരുന്നല്ലോ പിന്നീട് അഭിനയം തുടരാതിരുന്നതിനു പ്രേത്യേകിച്ചു എന്തെങ്കിലും കാരണം ഉണ്ടോ?

നമ്മൾ ആക്റ്റ് ചെയ്ത സമയത്ത് ഞാൻ പ്ലസ് വൺ ചെയ്യുകയായിരുന്നു പിന്നീട് പ്ലസ് 2 ആയപ്പോൾ കൂടുതൽ പഠനത്തിൽ ശ്രദ്ദിച്ചു. പിന്നീട് പ്ലസ് 2 കഴിഞ്ഞ ഗ്യാപ്പിൽ മിന്നുകെട്ട് എന്ന സീരിയൽ വന്നു അത് നടൻ രാഘവന്റെ 4 മത്തെ മകളായി ഒരു പ്രധാന റോളായിരുന്നു. ആ സീരിയലിന്റെ പകുതി ആയ സമയത്ത് സുഹൃത്തുക്കളെല്ലാം പഠനത്തിലേക്ക് തിരിഞ്ഞു. പപ്പയുടെ വീട്ടുകാർ സിനിമ ജീവിതത്തെ ഒരുപാട് പ്രോത്സാഹിപ്പിക്കുമായിരുന്നു. മമ്മയുടെ വീട്ടുകാർ പഠനത്തിനായിരുന്നു കൂടുതൽ മുൻ‌തൂക്കം കൊടുത്തിരുന്നത് കലാജീവിതം ഇഷ്ടമായിരുന്നെങ്കിൽ കൂടി. നഴ്സിങ് മേഖലയിലേയ്ക്ക് വരണമെന്ന് തീരുമാനിച്ചിരുന്നതല്ല അന്ന് പക്ഷേ ജോലി സാധ്യത കൂടുതലുള്ള നഴ്സിങ് രംഗം തിരഞ്ഞെടുക്കാൻ ആണ് തോന്നിയത്. വിദേശ സാധ്യതയും ആകർഷിച്ചു. ഫാഷൻ ഡിസൈനിങ് ഇഷ്ടമായിരുന്നു എന്നാൽപോലും ജോലി സാധ്യത കൂടുതൽ നോക്കി.


            മിന്നുകെട്ടു സീരിയലിന്റെ പകുതി ആയപ്പോൾ അഭിനയം വിട്ടു നഴ്സിങ് തിരഞ്ഞെടുത്തു ബാഗ്ലൂർ ആണ് പഠിച്ചത് ഒരു അധ്യയന വർഷം കളയാൻ താല്പര്യമില്ലായിരുന്നു. പിന്നീടുള്ള 4 വർഷം സിനിമയെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. പിന്നെ ഫിലിം ഫീൽഡ് പ്രൊഫഷൻ ആക്കി മാറ്റാൻ താല്പര്യം ഇല്ലായിരുന്നു. സിനിമയിലെ നിലനിൽപ്പ് സ്ത്രീകളുടേത് അസ്ഥിരമാണ്. നായകന്റെ അതെ നിലനിൽപ്പ് നായികമാർക്കില്ല ഒരു സിനിമ പരാജപ്പെട്ടാൽ നായികയുടെ കരിയർ മിക്കവാറും അവസാനിക്കും.പബ്ലിക് ഫിഗർ ആയത് കൊണ്ട് പുറത്ത് ജോലിക്ക് പോകാനും ബുദ്ധിമുട്ടാകും പിന്നെ സിനിമയില്ലാതെ വെറുമൊരു വീട്ടമയായി ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ ഒതുങ്ങി കൂടാൻ എനിക്കൊട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്. നമ്മുടെ ചുറ്റും ഒത്തിരി ഉദാഹരണങ്ങൾ ഉണ്ടല്ലോ. പ്രശസ്ത ആയ ഒരു മലയാളി നടി തന്നെ പറഞ്ഞിട്ടുണ്ട് വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് സിനിമയല്ലാതെ വേറെ ജോലികളൊന്നും അറിയില്ലെന്ന്.വീട്ടിൽ നിന്ന് പ്രേത്യേകിച്ചു മമ്മയുടെ വീട്ടിൽ നിന്നു പഠനകാര്യത്തിന് ഒത്തിരി മോട്ടിവെറ്റ് ചെയ്തിട്ടുണ്ട്. കണ്ടു വളർന്നതും വിദ്യാഭാസത്തിനും ജോലിക്കും പ്രാധാന്യം കൊടുക്കുന്ന തലമുറയെ ആണ്.

ചോദ്യം : ശിൽപയുടെ മകൾ ശില്പയെ പോലെയോ അതിലുപരിയോ നന്നായി ഡാൻസ്, വീഡിയോസ് ചെയ്യാറുണ്ടല്ലോ മകൾക്ക് സിനിമയിൽ ഒരവസരം കിട്ടിയാൽ ശിൽപയുടെ പ്രതികരണം എന്തായിരിക്കും?

മകൾ പെട്ടന്ന് ഡാൻസ് ഒക്കെ നന്നായി ചെയ്യുന്നുണ്ട് വേറെ ആരും പഠിപ്പിക്കാറില്ല. ഇവിടത്തെ ബിസി ലൈഫിൽ പറ്റാവുന്നത്ര പ്രോത്സാഹനം കൊടുക്കുന്നുണ്ട്. ഒരു പക്ഷേ നാട്ടിലായിരുന്നെങ്കിൽ സിനിമ ഫീൽഡ് സാധ്യമായാനെ. ഭാവിയിൽ അവസരം വന്നാൽ സാഹചര്യം അനുസരിച്ചു ചെയ്യും പക്ഷെ ഉറപ്പായും വിദ്യഭ്യാസത്തിനാകും കൂടുതൽ മുൻ‌തൂക്കം കൊടുക്കുക.

ചോദ്യം : അഭിനയിച്ചതിൽ ഇപ്പൊൾ കാണുമ്പോൾ ഏറ്റവും ഇഷ്ടമുള്ള സിനിമയെതാണ്?

ഒറ്റ വാക്കിൽ പറയാൻ ബുദ്ധിമുട്ടാണ്. ജേർണലിസ്റ് എന്ന സിനിമയിലെ ഡയലോഗ്സും സോങ്‌സും ഭയങ്കര ഇഷ്ടമാണ്. പിന്നെ അവിട്ടം തിരുനാൾ ആരോഗ്യം ശ്രീമാൻ എന്ന സിനിമ ഇഷ്ടമാണ്. പിന്നെ ഗസൽ ഒത്തിരി ഇഷ്ടമുള്ള സിനിമയാണ്.അതൊരു വെറൈറ്റി വേഷമാ യിരുന്നു അതൊരു മുസ്ലീം കാരക്ടർ ആയിരുന്നു ഞാൻ വേറൊരു മൂവിയിലും അങ്ങിനെ ചെയ്തിട്ടില്ല അതൊരു ശ്രദ്ധിക്കപ്പെട്ട വേഷം ആയിരുന്നു. പിന്നെ ഉറപ്പായും ആദ്യ സിനിമ മിസ്റ്റർ ആൻഡ് മിസിസ് ഭയങ്കര ഇഷ്ടമാണ്. അതിൽ ഞാൻ ഒത്തിരി ചെറുതാണ് അതിലൊരുപാട് ഡയലോഗ് ഒന്നുമില്ല പക്ഷെ കാണുമ്പോൾ ഒത്തിരി സ്നേഹം തോന്നാറുണ്ട്. അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ് എന്നാലും പെട്ടന്ന് ഓർമ്മ വന്നതാണ് പറഞ്ഞത്.

ചോദ്യം : അഭിനയജീവിതത്തിൽ ശില്പയ്ക്കും മാതാപിതാക്കൾക്കും ഒത്തിരി കടപ്പാടുള്ളത് ആരോടാണ്?

സിനിമയിലേയ്ക്ക് വന്നത് ആരും സപ്പോർട് ചെയ്തിട്ടല്ല. ആരും ലൈം ലൈറ്റിലേയ്ക്ക് കൊണ്ടു വന്നതല്ല തികച്ചും ആകസ്മികമായാണ് ഇതിലേക്ക് വന്നത് സത്യത്തിൽ ദൈവതോടാണ് കടപ്പാട്. ഞാൻ ശരിക്കും ഒരു ഗ്രാമപ്രദേശത്തു നിന്ന് വന്ന ആളാണ്. അങ്ങിനെ ഫിലിം ഫീൽഡിൽ ആരും തന്നെ ഇല്ല പ്രശസ്തി ഉള്ള ആരുമില്ല. നേരത്തെ പറഞ്ഞ പോലെ പത്രപരസ്യം കണ്ടു സെലക്ട്‌ ആയപ്പോൾ വിശ്വസിക്കാൻ പറ്റിയില്ലെന്നാണ് പപ്പാ പറഞ്ഞത്. എല്ലാവർക്കും അത്ഭുതമായിരുന്നു. ഒരു സ്വപ്നം പോലെ ആയിരുന്നു. അത് കൊണ്ട് തന്നെ സിനിമ ഫീൽഡിൽ വന്നതിനു ആരോടും കടപ്പാടില്ല. അതെങ്ങനെ സംഭവിച്ചു എന്നെയുള്ളു പക്ഷേ സിനിമഫീൽഡിൽ നമുക്ക് ഓർത്തിരിക്കാൻ പറ്റുന്ന നമ്മളോട് ഒത്തിരി സ്നേഹം കാണിച്ചിട്ടുള്ളത് റാഫി മെക്കാർട്ടിൻ എന്ന സംവിധായകൻ ആണ്. മുതിർന്നപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് എപ്പോഴെങ്കിലും ശില്പയ്ക്ക് സിനിമയിൽ അഭിനയിക്കണമെന്ന് തോന്നുമ്പോൾ ഒന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. സത്യം ശിവം സുന്ദരം സിനിമയിലേയ്ക്ക് ഹീറോയിൻ ആയി വിളിച്ചതാണ് പക്ഷേ അവര് ഫോട്ടോസ് കണ്ടാണ് ക്ഷണിച്ചത് പക്ഷേ അന്ന് ഞാൻ 8 th ക്ലാസ്സിലായിരുന്നുള്ളു. അപ്പോൾ അവർക്ക് അവർ കൊണ്ടു വന്ന ബലതാരത്തെ നായികയായി കൊണ്ടു വരണമെന്ന് ആഗ്രഹമായിരുന്നു പിന്നീട് അവരുടെ നിർബന്ധ പ്രകാരം ആ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ സിസ്റ്റർ ആയി അഭിനയിക്കുകയായിരുന്നു. അത് പോലെ ഡയരക്ടർ അനിൽബാബു സർ അവരെയും പ്രെത്യകം ഓർക്കുന്നു അവരുടെ പൊന്നാരംതോട്ടത്തെ രാജാവ്, കുടുംബ വിശേഷങ്ങൾ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി അങ്ങിനെ തുടർച്ചയായി വിളിക്കുമായിരുന്നു. പിന്നെ ഓർമ്മ വരുന്നത് സത്യൻ അന്തിക്കാട് സർ ഇവരെയൊക്കെ പ്രേത്യേകം നന്ദിയോടെ ഓർക്കുന്നു.


ചോദ്യം : അന്നത്തെ ഷൂട്ടിംഗ് സെറ്റ് ഓർമ്മയുണ്ടോ? ശില്പയ്ക്ക് ഓർമ്മയുള്ള ഷൂട്ടിംഗ് അനുഭവം പങ്കു വെയ്ക്കാവോ?

ഷൂട്ടിംഗ് സെറ്റുകളെല്ലാം അത്യാവശ്യം ഓർമ്മയുണ്ട്. എനിക്ക് പ്രേത്യേകം പരിഗണന ഉണ്ടായിരുന്നു. എവിടെ വേണേലും ഓടികേറി നടക്കാം. എത്ര വല്യ ആക്ടർ ആണേലും ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു.


പിന്നെ 1997 ലെ ബെസ്റ്റ് ചൈൽഡ് ആര്ടിസ്റ്റ് സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. അന്ന് ബെസ്റ്റ് അവാർഡ് കിട്ടിയ സുരേഷ് ഗോപി സർ പറഞ്ഞത് ഓർക്കുന്നു. ഇത്രയും വർഷം അഭിനയിച്ചിട്ടും എനിക്ക് ഇങ്ങിനെ ഒരു അവാർഡ് കിട്ടിയില്ല. മമ്മൂട്ടിയുടെയും മോഹൻലാലിലെന്റെയുമൊക്കെ വീട്ടിൽ ചെല്ലുമ്പോൾ ഈ അവാർഡ് കണ്ടു കൊതിച്ചിട്ടുണ്ടെന്നു പറഞ്ഞു കണ്ണ് നിറഞ്ഞു പ്രസാഗിച്ചതൊക്ക ഓർക്കുന്നത് ഇപ്പോഴാണ് ശരിക്കും അതിന്റെ വില മനസ്സിലാകുന്നത്. അന്ന് അവാർഡ് തന്ന ചീഫ് മിനിസ്റ്ററായ നായനാർ സർ എന്റെ നാട്ടുകാരിയാണ് കണ്ണൂർ കാരിയാണ് എന്നൊക്കെ പറഞ്ഞുമറ്റ് മന്ത്രിമാരോട് പറഞ്ഞത് ഓർക്കുന്നു. അതൊക്കെ പത്രത്തിൽ വന്നിരുന്നു. പിന്നെ ഒരു പാട് സ്വീകരണങ്ങൾ ഉൽഘാടനങ്ങൾ ഒക്കെ ഓർക്കുന്നു. ഇപ്പൊ ഫീൽഡ് വിട്ടതിനു ശേഷം കാര്യമായി ഓർക്കാറില്ല.

ഭർത്താവ് സന്തോഷും 3 കുട്ടികളുമായി ഇപ്പോൾ അയർലണ്ടിൽ സ്ഥിരതാമസക്കാരിയാണ് ശില്പ.ഭർത്താവ് സന്തോഷ്‌ ഹെൽത്ത്‌ സെക്റട്ടറിലെ ട്രെയിനർ ആണ്. ഇപ്പോൾ അയർലണ്ടിലെ ആദ്യ മലയാളി ഡ്രൈവർ ഇൻസ്‌ട്രക്ടർ എന്ന ഖ്യാതിയും സന്തോഷിനു സ്വന്തം. സാൻഡ്രൈവ്സ് ഡ്രൈവിംഗ് സ്കൂൾ മലയാളികൾ ഉൾപ്പെടെ എല്ലാവർക്കും നിലവിൽ ട്രെയിനിങ് നൽകുന്നു.

(ഈ ഇന്റർവ്യൂ നടത്തിയത് – അശ്വതി പ്ലാക്കൽ)

Share this news

Leave a Reply

%d bloggers like this: