വിലക്കയറ്റം കുടുംബ ബജറ്റിനെ ഉലയ്ക്കുന്നുവോ? പരിഹാരം ഇവിടെ!

കൊറോണ ദീർഘ കാലത്തേക്ക് നില നില്കുന്നു എന്ന് കണ്ടപ്പോൾ തന്നെ സാമ്പത്തിക വിദഗ്ദ്ധർ വിലക്കയറ്റിതിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടിയിരുന്നു.

പല കാരണങ്ങൾ ഇതിനുണ്ടായിരുന്നു. ലോക്ക് ഡൗൺ  മൂലം അന്താരാഷ്ട്ര തലത്തിൽ മരവിച്ച നിർമാണം, ഫാക്ടറി ഔട്ട്പുട്ട് കുറവ് , ജോലികളിൽ ഉണ്ടായ കുറവ് അഥവാ പിരിച്ചുവിടൽ ഒക്കെ ഇതിനു ബാധകമായി. ആദ്യമായി വിലക്കയറ്റം ശ്രദ്ധിക്കപ്പെട്ടത് അമേരിക്കൻ ഭവന നിർമാണ ചെലവ്, മരഉരുപ്പിടികളുടെ കുറവ് മൂലം വൻതോതിൽ വർധിച്ചപ്പോഴാണ്.

യൂറോപ്പിലും ഇതി ന്റെ പ്രതികരണങ്ങൾ കണ്ടു തുടങ്ങി. Supermarket ഷോപ്പിംഗ് ചെയ്യുന്നവർ തുണികളിലും അവശ്യ ഗൃഹ വസ്തുക്കളിലും വന്ന വ്യതാസങ്ങൾ ശ്രദ്ധിച്ചു കാണും. വിലക്കയറ്റം ഉണ്ടാക്കുന്ന പാർശ്വ ഫലമാണ് പലിശ നിരക്കിലെ വർധന. കാരണം കറൻസി കൊണ്ട് വാങ്ങാവുന്ന purchasing പവർ കുറയുമ്പോൾ interest rate കൂട്ടുക എന്നത് ഒരു സ്വാഭാവിക സാമ്പത്തിക പ്രതികരണം മാത്രം. ഇസിബി (യൂറോപ്യൻ സെൻട്രൽ ബാങ്ക് ) ഇങ്ങിനെ സംഭവിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധിക കാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്നാണ് പൊതു  അഭിപ്രായം. എങ്കിൽ തന്നെ 80 കളിൽ ഉണ്ടായിരുന്ന  10 ശതമാനത്തിനു മുകളിലെ പലിശയിലേക്കു ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ല.

ഇക്കോണമി വിലക്കയറ്റത്തിൽ  പ്രതികരിക്കുന്നതെങ്ങിനെ ?

1 . ഗ്യാസ്, ഇലക്ടിസിറ്റി, ഫോൺ ബില്ല്, പെട്രോൾ,ഡീസൽ, ട്രാൻസ്‌പോർട് മുതലായ പ്രോഡക്റ്റ് ആൻഡ് യൂട്ടിലിറ്റി വസ്തുക്കളെ ആദ്യം ബാധിക്കുന്നു.

2. ഇതിന്റെ പ്രതിഫലനം പിന്നീട് ആവശ്യവസ്തുക്കളായ ഫുഡ്, ക്ലോത്തിങ്, വാടക  എന്നിവയിൽ കാണുന്നു.

3. പലിശ കൂടുന്നത് മൂലം സമ്പാദ്യ ശീലമുള്ളവർക്കു ഗുണവും കടങ്ങൾ ഉള്ളവർക്ക് അധിക സാമ്പത്തിക ബാധ്യതയും കൂട്ടും .

എങ്ങിനെ ബാലൻസ് ചെയ്യാം  ?

വീട്ടു ചെലവുകളുടെ ഒരു ക്യാഷ് flow അനാലിസിസ് തീർച്ചയായും ഗുണം ചെയ്യും. ഇതിനായി പ്രത്യേകം സാമ്പത്തിക ശാസ്ത്രം പഠിക്കേണ്ടതില്ല. ആദ്യം മൊത്തവരുമാനം (ടാക്സിന് ശേഷം ) ഒരു കടലാസിന് ഒരു വശം എഴുതുക. മറ്റേ വശത്തു, ആദ്യം ഒഴിവാക്കാൻ പറ്റാത്ത ചിലവുകൾ (ഉദാഹരണത്തിന് മോർട്ടഗേജ് അഥവാ വാടക, പിന്നെ കറന്റ്,ഗ്യാസ് മുതലായ ബില്ലുകൾ കൂട്ടാം ). അതിനു താഴെ നിങ്ങൾ ചെയ്യുന്ന discretionary ചിലവുകൾ (ഉദാഹരണം ജിം, ബ്യൂട്ടീഷ്യൻ, ആമസോൺ prime, netflix എന്നിങ്ങനെ ). അകെ വരുമാനം കുറവ് മൊത്തം ചിലവുകൾ,  ഇതാണ് ഇനിയുള്ള നിങ്ങളുടെ disposible ഇൻകം. ഇത് പോസിറ്റീവ് വാല്യൂ ആണെങ്കിൽ സന്തോഷിക്കാം. ഇല്ലെങ്കിൽ നിങ്ങൾ പ്രശ്നത്തിൽ ആണ്. 
എല്ലാം കഴിഞ്ഞു വരുന്ന തുക പോസിറ്റീവ് ആണെങ്കിൽ നിങ്ങൾ അത് എന്ത് ചെയ്യുന്നു എന്നതും പ്രധാനം തന്നെ. റെഗുലർ സേവർ പ്ലാനുകളിലേക്ക് കുറച്ചെങ്കിലും തുക വകയിരുത്തുന്നത് ഭാവിയിലേക്ക് ഉള്ള വെൽത് ക്രീയേഷന്  പ്രധാനം ആണ്.അത് പോലെ തന്നെ  ടാക്സ് ലാഭിക്കാവുന്ന പെൻഷൻ,  AVC കോണ്ട്രിബൂഷൻ തുടങ്ങിയ കാര്യങ്ങൾ വളരെ നല്ല രീതികൾ  ആണ്.

 നിങ്ങൾ ചെയ്യുന്ന cashflow നെഗറ്റീവ് ആണെങ്കിൽ വളരെ സീരിയസ് ആയിത്തന്നെ കുടുംബ ബഡ്ജറ്റ് അവലോകനം ചെയ്യേണ്ടിയിക്കുന്നു. ക്രെഡിറ്റ് കാർഡ് കടങ്ങളിൽ ഒരിക്കൽ കുടുങ്ങിയവർ പുറത്തു വരുവാൻ ധാരാളം കഷ്ടപ്പെടുന്നത് കണ്ടിരിക്കുന്നു. ഒരു രീതി പ്രയോജനപ്രഥം  ആയി കണ്ടിട്ടുള്ളത് കുറഞ്ഞ കാലാവധിയിലെ പലിശ കൂടിയ കടങ്ങൾ (ഉദാ : കാർ ലോൺ, ക്രെഡിറ്റ് കാർഡ് ലോൺ, പേർസണൽ ലോൺ )
മുതലായവയെ  പലിശ കുറഞ്ഞ ദീർഘകാല ലോണുകളിലേക്ക്(ഉദാ : മോർട്ടഗേജ്) കൂട്ടുക എന്നതാണ്. ഈ രീതിയെ debt consolidation എന്ന് പറയും.

കൂടുതൽ വിവരങ്ങൾക്കായി contact ചെയ്യേണ്ട വിലാസം : Financial  Life  Senior Consultant :Joseph Ritesh QFA,RPA,SIA  ഫോൺ:01 -5823525 ,മൊബൈൽ:0873219098

Share this news

Leave a Reply

%d bloggers like this: