ഗോൾവേയിൽ നിന്നും 32-കാരനെ കാണാതായി രണ്ടാഴ്ച പിന്നിടുന്നു; പൊതുജനസഹായം തേടി ഗാർഡ

ഗോള്‍വേയില്‍ നിന്നും കാണാതായ 32-കാരനെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥനയുമായി ഗാര്‍ഡ. ഗോള്‍വേയിലെ Ballybrit-ല്‍ നിന്നും നവംബര്‍ 2-നാണ് Stephen Cunningham-നെ കാണാതായത്.

ശരാശരി 6 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീല നിറമുള്ള കണ്ണുകള്‍, sandy/blond നിറമുള്ള മുടി എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. താടി വളര്‍ത്തിയിരിക്കാനും സാധ്യതയുണ്ട്.

നവംബര്‍ 6-ന് ഗോള്‍വേയിലെ Briar Hill-ലുള്ള Dunnes Stores-ല്‍ ഇദ്ദേഹം എത്തിയതായി സിസിടിവി ഫൂട്ടേജില്‍ നിന്നും വ്യക്തമായിരുന്നു. നവംബര്‍ 5-ന് Westport-ല്‍ ഉണ്ടായിരുന്നതിനും തെളിവുണ്ട്.

അരയ്‌ക്കൊപ്പം നീളമുള്ള ക്രീം കളര്‍ beige hooded jacke, blue jeans, biege shoes എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.

ഇദ്ദേഹത്തിന്റെ Silver Volkswagen Passat with the reg 08G3521 കാര്‍ നവംബര്‍ 7-ന് ഗോള്‍വേയിലെ Maam Cross-ലുള്ള Bunnakill-ല്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Stephen-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Galway Garda Station on 091 538000, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള ഗാര്‍ഡ സ്‌റ്റേഷനിലെ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥന.

Share this news

Leave a Reply

%d bloggers like this: