കോർക്കിൽ പുതിയ സ്റ്റോർ തുടങ്ങാൻ Aldi; 25 പേർക്ക് സ്ഥിര ജോലി, മുതൽമുടക്ക് 7 മില്യൺ

കോര്‍ക്കിലെ Kanturk-ല്‍ 7 മില്യണ്‍ യൂറോ മുടക്കി പുതിയ സ്റ്റോര്‍ ആരംഭിക്കാന്‍ പ്രശസ്ത സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന് സമര്‍പ്പിച്ച പ്ലാനിങ് പെര്‍മിഷന് അനുമതി ലഭിച്ചതോടെയാണ് പദ്ധതിയുമായി മുമ്പോട്ട് പോകുന്നതായി Aldi പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 25 പേര്‍ക്ക് പുതുതായി സ്ഥിരജോലി ലഭിക്കുകയും ചെയ്യും.

2023 അവസാനത്തോടെയാകും പുതിയ സ്റ്റോര്‍ പ്രവര്‍ത്തവനമാരംഭിക്കുക. നിര്‍മ്മാണസമയത്ത് 80 പേര്‍ക്ക് ജോലി ലഭിക്കും.

100% പുനര്‍നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജം (renewable energy) ഉപയോഗിച്ചാകും സ്‌റ്റോര്‍ പ്രവര്‍ത്തിക്കുക. 103 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. കഫേ, റസ്റ്ററന്റ്, നാല് സൗജന്യ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിങ് പോയിന്റുകള്‍ എന്നിവയും സ്‌റ്റോറിലെ പുത്തന്‍ സൗകര്യങ്ങളാകും.

പ്രദേശത്തെ ഭക്ഷണപാനീയങ്ങളുണ്ടാക്കുന്ന കച്ചവടക്കാരുമായി ചേര്‍ന്ന് സ്റ്റോര്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കോര്‍ക്കില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പ്രാദേശിക കച്ചവടക്കാരുമായി 68.5 മില്യണ്‍ യൂറോയുടെ ബിസിനസ് തങ്ങള്‍ നടത്തിയതായി Aldi പറയുന്നു.

Share this news

Leave a Reply

%d bloggers like this: