ബാര കൊടുങ്കാറ്റ്: അയർലണ്ടിൽ അതീവജാഗ്രത; 3 കൗണ്ടികളിൽ റെഡ് വാണിങ്; സ്‌കൂളുകളും, സൂപ്പർ മാർക്കറ്റുകളും അടച്ചിടും; ഫ്‌ളൈറ്റുകൾ റദ്ദാക്കി

ബാര കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ കൂടുതല്‍ നാശം വിതച്ചേക്കുമെന്ന സംശയത്തില്‍ മൂന്ന് കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കെറി, കോര്‍ക്ക്, ക്ലെയര്‍ എന്നിവിടങ്ങളിലാണ് റെഡ് വാണിങ്. ജീവന് അപായമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വകുപ്പ് പറഞ്ഞു.

നേരത്തെ വിചാരിച്ചതിലും ഇരട്ടി ശക്തിയിലാകും കൊടുങ്കാറ്റ് വീശുക. മണിക്കൂറില്‍ 130 കി.മീ വരെ വേഗത്തിലാകും കാറ്റ് വീശിയടിക്കുക. ഒപ്പം കനത്ത മഴയും ഉണ്ടാകും. ‘Weather bomb’ എന്നാണ് വകുപ്പ് ഇതിനെ വിശേഷിപ്പിച്ചത്.

മുന്നറിയിപ്പിനെത്തുടര്‍ന്ന് 12 കൗണ്ടികളിലെ സ്‌കൂളുകള്‍ അടച്ചിടും. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വാക്‌സിനേഷന്‍ സെന്ററുകള്‍ എന്നിവയും അടച്ചിടും. ആശുപത്രി അപ്പോയിന്റ്‌മെന്റുകള്‍, വിമാന സര്‍വീസുകള്‍ എന്നിവയും റദ്ദാക്കിയിരിക്കുകയാണ്.

Meath, Sligo, Galway, Leitrim, Mayo എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിടും. Nenagh- Co Tipperary, Limerick എന്നിവിടങ്ങളില്‍ കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കില്ല.

ലിമറിക്ക്, ഗോള്‍വേ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് ലഭിച്ച കൗണ്ടിയിലുള്ള ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം. ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് 9 മണി വരെ വാണിങ് നിലവിലുണ്ടാകും. വിവിധ കൗണ്ടികളിലെ വാണിങ് ഇപ്രകാരം:

Orange wind warning Tuesday 6am to Wednesday 6am: Clare, Cork, Kerry, Limerick, Waterford, Galway, Mayo and Wexford.
Orange wind warning Tuesday 8am to Tuesday 1pm: Dublin, Louth, Wicklow and East Meath.

വീടിന് പുറത്തോ, ഗാര്‍ഡനിലെ ഉള്ള ബിന്നുകള്‍, ഫര്‍ണ്ണിച്ചര്‍ എന്നിയെല്ലാം അകത്തേയ്ക്ക് മാറ്റണമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്. തീരപ്രദേശങ്ങളില്‍ പോകരുത്.

അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും, അഥവാ ഡ്രൈവ് ചെയ്യുകയാണെങ്കില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും വേണം.

പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് വയറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യുതി വകുപ്പിനെ അറിയിക്കണം: 1800 372 999 / 021 238 2410.

അതാവശ്യഘട്ടങ്ങളില്‍ 999-ല്‍ ബന്ധപ്പെടാം.

Share this news

Leave a Reply

%d bloggers like this: