അയർലണ്ടിൽ വൈകല്യമുള്ളവരെ പരിചരിക്കുന്ന 34 കേന്ദ്രങ്ങളിൽ 16 എണ്ണത്തിനും നിലവാരം പോരെന്ന് Hiqa റിപ്പോർട്ട്

വൈകല്യമുള്ളവരെ പരിചരിക്കുന്ന രാജ്യത്തെ 34 കേന്ദ്രങ്ങളില്‍ 16 എണ്ണവും നിലവാരമില്ലാത്തവയാണെന്ന് Health Information and Quality Authority (Hiqa) കണ്ടെത്തല്‍. ബാക്കി 18 എണ്ണം മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്നതായും ഈയിടെ Hiqa നടത്തിയ പരിശോധനകളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Inspire Wellbeing Company Limited നടത്തുന്ന രണ്ട് സ്ഥാപനങ്ങളില്‍ ആറ് തരത്തിലുള്ള നിലവാരത്തകര്‍ച്ചയാണ് കണ്ടെത്തിയത്. ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, രോഗബാധ തടയാന്‍ മുന്‍കരുതലില്ലായ്മ എന്നിവ ഇതില്‍ പെടുന്നു.

KARE നടത്തുന്ന മൂന്ന് സ്ഥാപനങ്ങളില്‍ അഗ്നിസുരക്ഷാ സംവിധാനവും, രോഗവ്യാപന നിയന്ത്രണസംവിധാനവും ഇല്ലെന്ന് കണ്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മതിയായ പരിശീലനം ലഭിക്കാത്ത ജീവനക്കാരാണ് പലയിടത്തും ജോലി ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. പലയിടത്തും നടത്തിപ്പിലും വീഴ്ചയുണ്ട്. അഗ്നിരക്ഷ, രോഗനിയന്ത്രണം എന്നിവയ്ക്ക് മതിയായ സംവിധാനങ്ങളില്ല. ഇതില്‍ Muiríosa Foundation നടത്തുന്ന അഞ്ച് സെന്ററുകളും ഉള്‍പ്പെടുന്നു.

Peamount Healthcare, Peter Bradley Foundation Company Limited by Guarantee, RehabCare, Saint Patrick’s Centre (Kilkenny) എന്നിവ നടത്തുന്ന ഓരോ സെന്ററുകളിലും, Resilience Healthcare Limited നടത്തുന്ന രണ്ട് സെന്ററുകളിലും വീഴ്ചകള്‍ കണ്ടെത്തിയതായും Hiqa അറിയിച്ചു. ഇതില്‍ പലതും അന്തേവാസികളെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല. അവരുടെ അവകാശങ്ങളും ഉറപ്പാക്കുന്നില്ല.

അതേസമയം L’Arche Ireland, Nua Healthcare Services Limited, Muiríose Foundation എന്നിവ നടത്തുന്ന ചില സെന്ററുകള്‍ മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: