കോവാക്സിന് ഐറിഷ് സർക്കാരിന്റെ അംഗീകാരം; വാക്സിൻ എടുത്തവർക്ക് pre-departure test വേണ്ട

ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനായ കോവാക്സിന് ഐറിഷ് സർക്കാരിന്റെ അംഗീകാരം. ഈ വാക്സിൻ എടുത്തവർക്ക് അതിന്റെ തെളിവ് നൽകിയാൽ ‘വാക്സിനേറ്റഡ്’ എന്ന നിലയിൽ അയർലണ്ടിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഐറിഷ് സർക്കാർ അറിയിച്ചു.

രണ്ട് ഡോസും എടുത്തവർ ആണെങ്കിൽ ഇനി മുതൽ യാത്രയ്ക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ആറു മാസത്തിനിടെ കോവിഡ് വന്നവർക്കും pre- departure ടെസ്റ്റിന്റെ ആവശ്യമില്ല.

ഇന്ത്യൻ നിർമ്മിത വാക്സിനായ കോവാക്സിൻ സ്വീകരിച്ച ഒട്ടനവധി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് തീരുമാനം.

Share this news

Leave a Reply

%d bloggers like this: