സീറോമലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ പൊതുയോഗം ഫെബ്രുവരി 5 ശനിയാഴ്ച്ച ലൂക്കനിൽ ചേരുന്നു.

ഏകദേശം രണ്ടു വർഷങ്ങൾക്ക് മുമ്പാണ് സീറോ മലബാർ കമ്മ്യൂണിറ്റിയിലെ അല്‌മായരുടെ  കൂട്ടായ്മ അയർലൻഡിൽ രൂപംകൊണ്ടത്. ഈ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ അന്തസ്സും ക്ഷേമവും സംരക്ഷിക്കുന്ന തരത്തിലുള്ള  നടപടികൾ എടുക്കുവാനും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുവാനും ഈ കാലയളവിനുള്ളിൽ സാധിച്ചിട്ടുണ്ടെന്ന് ഈ കൂട്ടായ്മയുടെ പ്രതിനിധികൾ അറിയിച്ചു.

ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കൂടിയാലോചിക്കുന്നതിനുമായി ഈ കൂട്ടായ്മയുടെ ആദ്യത്തെ പൊതുയോഗം ഫെബ്രുവരി 5 ശനിയാഴ്ച  ലൂക്കനിൽ ചേരുവാൻ തീരുമാനിച്ചിരിക്കുന്നു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സീറോമലബാർ വിശ്വാസികൾ ഇതിൽ പങ്കെടുക്കും.

 കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക .087 9962929

Share this news

Leave a Reply

%d bloggers like this: