റഷ്യക്കെതിരെ പുതിയ നടപടികളുമായി യൂറോപ്യൻ യൂണിയൻ , യുക്രൈനിലേക്ക് ആയുധമയക്കാനും റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനും ധാരണ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ യുക്രയ്ൻ അധിനിവേശത്തിന് മറുപടിയായി യൂറോപ്യൻ യൂണിയൻ,യുക്രയിനിലേക്ക് ആയുധം വിതരണം ചെയ്യാൻ ധനസഹായം നൽകാനും ,റഷ്യൻ വിമാനങ്ങൾക്ക് ഈയു വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താനും ബെലാറസിന് ഉപരോധം ഏർപ്പെടുത്താനുമാണ് യൂറോപ്പ്യൻ യൂണിയൻ നീക്കമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ അറിയിച്ചു

ആക്രമണത്തിനിരയായ ഒരു രാജ്യത്തിന് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങാൻ ധനസഹായം നൽകുന്നത് യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിൽ ആദ്യമാണ്.

അതേസമയം അയർലണ്ട് , യുക്രെയ്നിലേക്ക് അയക്കുന്ന ആയുധങ്ങൾക്ക് സാമ്പത്തികമായി സംഭാവന നൽകില്ലെന്നും എന്നാൽ ആയുധങ്ങൾക്കു പുറമെയുള്ള ആവശ്യങ്ങൾക്കു സംഭാവന നൽകുമെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.ഓസ്ട്രിയയും മാൾട്ടയും ഉൾപ്പെടെ നിരവധി അംഗരാജ്യങ്ങളും ഇതേ സമീപനം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

കൂടാതെ റഷ്യൻ വിമാനക്കമ്പനികൾക്കുള്ള വ്യോമപാത അടയ്ക്കാനും റഷ്യൻ ഉടമസ്ഥതയിലുള്ളതോ റഷ്യൻ നിയന്ത്രണത്തിലുള്ളതോ ആയ വിമാനങ്ങൾ നിരോധിക്കാനും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമമായ സ്പുട്നിക്കിനെയും റഷ്യ ടുഡേയെയും നിരോധിക്കാനും നടപടികൾ ആരംഭിച്ചു .

ബെലാറഷ്യൻ നേതാവായ അലക്സാണ്ടർ ലുകാഷെങ്കോയ്‌ക്കെതിരെയും യൂറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിച്ചു , “ഈ യുദ്ധത്തിലെ മറ്റൊരു ആക്രമണകാരി” എന്നാണ് വോൺ ഡെർ ലെയ്ൻ ലുകാഷെങ്കോയെ വിശേഷിപ്പിച്ചത് .

യുക്രെയ്നിന്റെ വടക്കൻ അതിർത്തി ആക്രമിക്കുന്നതിനുമുമ്പ് റഷ്യൻ സൈന്യം ബെലാറസിൽ നിലയുറപ്പിച്ചിരുന്നു .

റഷ്യൻ ബാങ്കുകളെ SWIFT ഇന്റർബാങ്ക് ശൃംഖലയിൽ നിന്ന് ഒഴിവാക്കുക, റഷ്യയുടെ സെൻട്രൽ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും നിരോധിക്കുക, റഷ്യൻ കോടിശ്വരന്മാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക .തുടങ്ങി റഷ്യക്ക് മുകളിൽ പുതിയ ഉപരോധങ്ങൾക്കും യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്.

അതിർത്തി കടന്ന് ആയിരങ്ങൾ

UNHCR ന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 30 മണിക്കൂറിനുള്ളിൽ 45,000 അഭയാർഥികളാണ് ഉക്രൈനില്‍ നിന്ന് പോളണ്ട് അതിര്‍ത്തി കടന്നത്. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ, മോൾഡോവ എന്നിവിടങ്ങളിലെ ഭരണകൂടങ്ങള്‍ ഉക്രൈനികളെ സ്വീകരിക്കാനും അഭയാര്‍ത്ഥികൾക്ക് പാർപ്പിടം, ഭക്ഷണം, എന്നിവ നൽകാനും തയ്യാറായി.

ഇതോടെ അതിർത്തികളില്‍ അഭയാര്‍ത്ഥികളുടെ നീണ്ടനിര രൂപപ്പെട്ടു. അതിര്‍ത്തി കടക്കാനെത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. 18 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും രാജ്യത്ത് തുടരാനും ശത്രുവിനെതിരെ യുദ്ധം ചെയ്യാനും പ്രസിഡന്‍റ് വ്ലാദിമിര്‍ സെലാന്‍സ്കി ആവശ്യപ്പെട്ടിരുന്നു. അഫ്ഗാന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി തുറക്കാത്ത യൂറോപ്യന്‍ അതിര്‍ത്തികള്‍ ഉക്രൈനികള്‍ക്കായി തുറന്നത്.

Share this news

Leave a Reply

%d bloggers like this: