ജാഗ്രതൈ..! AIB യുടെ പേരിൽ SMS തട്ടിപ്പ് , ഇരയായത് നിരവധി ഉപഭോക്താക്കൾ

നിങ്ങളുടെ AIB വിസ കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടന്നുവെന്ന് അറിയിച്ചു കൊണ്ട് “ബാങ്കിന്റെ നമ്പറിൽ” നിന്നു തന്നെ SMS ലഭിച്ചാൽ പോലും സൂക്ഷിക്കുക… ഇത്തരത്തിൽ
SMS ലഭിക്കുകയും SMS ലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ കൈമാറുകയും ചെയ്‌ത ഉപഭോക്താക്കൾക്ക് ഇപ്പോൾ പണം നഷ്ടപ്പെട്ടിരിക്കുകയാണ്.

AIBയുടെ ഒഫീഷ്യൽ നമ്പറിൽ നിന്ന് തന്നെയാണ് SMS വരുന്നതെന്നതും ഉപഭോക്താക്കളെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. .SMS -ൽ AIB യുടേതെന്നു തോന്നിപ്പിക്കുന്ന ലിങ്കും ഉണ്ടാവുമെന്നതിനാൽ നിരവധി പേർ ഇതിനോടകം SMS ലൂടെയുള്ള തട്ടിപ്പിന് ഇരയായി കഴിഞ്ഞതയാണ് റിപ്പോർട്ട്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി ഒരു ഇടപാട് നടന്നുവെന്ന് അറിയിക്കുന്നതാണ് തട്ടിപ്പ് മെസേജിൻറെ ഉള്ളടക്കം. ഇത് പരിഹരിക്കാൻ SMS ന് ഒപ്പമുള്ള ലിങ്കിൽ ഉടൻ ക്ലിക്ക് ചെയ്ത് വിവരങ്ങൾ കൈമാറാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക.

പ്രസ്തുത ലിങ്ക് വഴി വിവരങ്ങൾ കൈമാറിയാൽ ഒരു O T P ഉപഭോക്താവിന്റെ ഫോണിലേക്ക് വരികയും തുടർന്ന് ഇത് കൈമാറാൻ തട്ടിപ്പുകാർ ആവശ്യപ്പെടുകയും ചെയ്യും.OTP പങ്കുവെക്കുന്നതുവഴി സ്വകാര്യ വിവരങ്ങൾ ചോരുന്നതിനും സാമ്പത്തിക തട്ടിപ്പിന് ഇരയാവാനുമുള്ള സാധ്യത വർധിപ്പിക്കുന്നതായി ബാങ്കിങ്ങ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടികാട്ടി.

SMS വഴി അയക്കുന്ന ഇത്തരം ലിങ്കുകളിൽ കയറി നിങ്ങളുടെ കാർഡ് വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.. ബാങ്കിന്റെ ഒഫീഷ്യൽ ആപ്പുകൾ ഇടപാടുകൾക്ക് ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അഥവാ നിങ്ങൾ ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചിട്ടുണ്ടെങ്കിൽ ബാങ്കിനെ ഉടൻ ബന്ധപ്പെടുകയും SMS -ന്റെ ഒരു പകർപ്പ് alert@aib.ie എന്നതിലേക്ക് ഇമെയിൽ ചെയ്യുകയും ചെയ്യണമെന്ന് AIB ബാങ്ക് അധികൃതർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: